HOME
DETAILS

ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് താങ്ങായി സ്‌നേഹസാഗരം ഫൗണ്ടേഷന്‍

  
backup
April 13 2019 | 08:04 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f-2

അന്തിക്കാട്: ഭാര്യയും മക്കളും ഉപേക്ഷിച്ച 65 കാരനായ അബ്ദുല്‍ മജീദ് ഇനി സ്‌നേഹസാഗരത്തിന്റെ തണലില്‍. പ്രമുഖ മതപ്രഭാഷകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ നൗഷാദ് ബാഖവി ചിറയിന്‍കീഴ് നേതൃത്വം നല്‍കുന്ന സ്‌നേഹസാഗരം ഫൗണ്ടേഷനാണ് മജീദിനെ ഏറ്റെടുത്തത്.
സ്‌നേഹസാഗരത്തിന്റെ തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തകരായ ഷാഫി മുറ്റിച്ചൂര്‍, ജാബിര്‍ ചളിങ്ങാട് എന്നിവരെത്തി ഇയാളെ സ്‌നേഹസാഗരം അഗതിമന്ദിരത്തിലേക്ക് അയച്ചു. തളിക്കുളം പത്താംകല്ല് സ്വദേശിയായ അമ്പലത്ത് വീട്ടില്‍ അബ്ദുല്‍ മജീദ് 24 വര്‍ഷം വിദേശത്തായിരുന്നു. പിന്നിട് അസുഖമായി നാട്ടില്‍ തിരിച്ചെത്തി. ഷുഗര്‍ ബാധിച്ച് ഒരു കാല് മുറിച്ചു മാറ്റുകയും ഒരു കാലിന്റെ വിരലുകള്‍ മുറിച്ചുകളയുകയും ചെയ്തു. ഇതോടെ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ചു. പിന്നീട് സഹോദരിയാണ് ഇദ്ദേഹത്തെ വര്‍ഷങ്ങളോളം പരിചരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌നേഹ സാഗരം ഫൗണ്ടേഷന്‍ മജിദിനെ ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദനകള്‍ മറന്ന് വളരെ സന്തോഷത്തോടെയാണ് മജീദ് സ്‌നേഹസാഗരം അഗതിമന്ദിരത്തിലേക്ക് യാത്ര തിരിച്ചത്.
സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 35 പേരാണ് അഗതിമന്ദിരത്തിലുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ നൗഷാദ് ബാഖവി തന്റെ മകന്‍ മുഷ്ത്വാഖിന്റെ മരണശേഷമാണ് ഇത്തരമൊരു സേവനത്തിലേക്ക് തിരിഞ്ഞത്. ജീവിതത്തില്‍ ഒറ്റപ്പെട്ട് വേദനിക്കുന്ന ആളുകളാണ് ഇവിടെ അന്തേവാസികളായി എത്തുന്നത്.രോഗികളായി എത്തുന്നവര്‍ക്ക് നല്ല പരിചരണം നല്‍കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്നതാണ് സ്‌നേഹസാഗരത്തിന്റെ ലക്ഷ്യം. മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രഭാഷകനുമായ പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനിയുടെ നേതൃത്വത്തില്‍ 10 ജീവനക്കാര്‍ ഇവിടെയുണ്ട്. 250 ലേറെ പേര്‍ രോഗം ഭേദമായി ഇവിടെ നിന്നും തിരിച്ചു പോയിട്ടുണ്ട്. വര്‍ഷങ്ങളായി ഒറ്റപ്പെടലിന്റെ വേദനകള്‍ പേറി കഴിയുന്നവരാണ് അഗതിമന്ദിരത്തിലെത്തുന്നത്. തീവണ്ടി അപകടത്തില്‍പ്പെട്ട് ഇരുകാലുകളും നഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനും ജീവിതത്തില്‍ ഒറ്റപ്പെട്ട കര്‍ണാടക സ്വദേശിനിയും അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago