കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കോട്ടയം: വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ ഏറെ നേരം തടസപ്പെട്ടു. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കിടെ ചിങ്ങവനത്ത് സിഗ്നല്‍ കേബിള്‍ മുറിഞ്ഞതിനെതുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെടാന്‍ കാരണം. ചിങ്ങവനം സ്റ്റേഷനില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികളുടെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ്മാറ്റുന്നതിനിടെ അബദ്ധത്തില്‍ കേബിള്‍ മുറിയുകയായിരുന്നു. ഇതോടെ ട്രെയിനുകളെല്ലാം വൈകി.
ദീര്‍ഘദൂരസര്‍വീസുകളടക്കം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. കോട്ടയം സ്റ്റേഷനില്‍ 4.45ന് എത്തേണ്ട ഐലന്‍ഡ് എക്സ്പ്രസ് 6.45നാണ് എത്തിയത്. ഇതിനെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകളടക്കം ഒരുമണിക്കൂറോളം വൈകി. ചെന്നൈ എക്സ്പ്രസ് അടക്കമുള്ള ട്രയിനുകളും മണിക്കൂറുകളോളം വൈകി. വൈകുന്നേരം ഏഴോടെയാണ് തകരാര്‍ ഭാഗികമായി പരിഹരിച്ച് ട്രെയിനുകള്‍ കടത്തിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."