HOME
DETAILS
MAL
യുദ്ധവിമാനങ്ങള്‍ പറത്തിയ വിങ് കമാന്‍ഡര്‍, മനുഷ്യസ്നേഹി
backup
August 09 2020 | 05:08 AM
ന്യൂഡല്‍ഹി: കോഴിക്കോട് ദുരന്തത്തിനിരയായ വിമാനത്തിന്റെ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെ യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്ന വിങ് കമാന്‍ഡര്‍ ആയിരുന്നു. 60കാരനായ സാത്തെ 12 വര്‍ഷത്തെ സേവനത്തിനുശേഷം വ്യോമസേനയില്‍ നിന്ന് പിരിഞ്ഞാണ് എയര്‍ഇന്ത്യയില്‍ പൈലറ്റായി ജോലിയില്‍ പ്രവേശിച്ചത്.
കോഴിക്കോട് വിമാനത്താവളം സാത്തെക്ക് പുതിയതായിരുന്നില്ല. നിരവധി തവണ സാത്തെ ഇതേ റണ്‍വേയില്‍ വിമാനമിറക്കിയിട്ടുണ്ട്. മകന് സ്നേഹനിധിയായിരുന്നുവെന്നും ആരെയും സഹായിക്കാന്‍ മുന്നില്നില്ക്കുന്നയാളായിരുന്നുവെന്നും സാത്തെയുടെ പിതാവ് വസന്ത് സാത്തെയും മാതാവ് നീല സാത്തെയും പറഞ്ഞു.
കരസേനയില്‍ കേണലായിരുന്നു പിതാവ് വസന്ത് സാത്തെ. അഹമ്മദാബാദില്‍ പ്രളയമുണ്ടായപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ദീപക് മുന്നിലുണ്ടായിരുന്നു. വ്യോമസേനയിലെ സേവനത്തിന് സ്വാഡ് ഓഫ് ഹോണറും എട്ടു മെഡലുകളും നേടിയ സാത്തെ എക്കാലത്തും തങ്ങളുടെ അഭിമാനമായിരുന്നുവെന്ന് നീല സാത്തെ പറഞ്ഞു. 30 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്ത പിതാവിന്റെ പാത പിന്തുടര്ന്നാണ് ദീപകും മൂത്ത മകന് വികാസും സൈന്യത്തില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."