ഇരട്ടപ്പദവി ഭേദഗതി ബില്ല് നിയമസഭ പാസാക്കി
തിരുവനന്തപുരം: ഇരട്ടപ്പദവി ഭേദഗതി ബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് ബില്ല് പാസാക്കിയത്.
ഇതോടെ വി.എസിന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കാനുള്ള തടസം നീങ്ങി. വോട്ടെടുപ്പു കൂടാതെയാണ് ബില്‍ പാസായത്.
വി.എസിന്റെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വി.എസ് സ്ഥാനം ഏറ്റെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മിലെ അധികാര തര്‍ക്കം അവസാനിപ്പിക്കാനുള്ള ബില്ലാണ് ഇത്. വി.എസിനെ കാട്ടിയാണ് തെരഞ്ഞെടുപ്പ് ജയിച്ചത്. അതിന്റെ പേരില്‍ അദ്ദേഹത്തിന് സ്ഥാനംകൊടുത്തു സാന്ത്വനപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം നിയമമന്ത്രി എ.കെ. ബാലന്‍ തള്ളി. കഴിഞ്ഞ സര്‍ക്കാര്‍ പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു കൊണ്ടുവന്നതു കാബിനറ്റ് റാങ്കോടെയാണെന്ന് ബാലന്‍ ഓര്‍മിപ്പിച്ചു.
ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."