HOME
DETAILS

ഇസ്‌ലാമിന്റെ ലക്ഷ്യം നല്ല സാമൂഹ്യസൃഷ്ടി: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍

  
backup
April 30, 2017 | 7:36 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d



കൊച്ചി: നല്ല സാമൂഹ്യസൃഷ്ടിയാണ് ഇസ്്‌ലാമിന്റെ ലക്ഷ്യമെന്നു സയ്യിദ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാസമ്മേളനമായ മദീന പാഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്്‌ലാമിനെ വൈകാരികമായും സങ്കുചിതമായും ചിലര്‍ കാണുന്നതാണു വര്‍ത്തമാനകാലത്ത് ഇസ്്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം.
സാഹോദര്യവും സ്‌നേഹവും ഭക്ഷണവും വെള്ളവുമെല്ലാം പകരുന്ന മതമാണു ഇസ്്‌ലാം. ശരീരത്തേയും മനസിനേയും ശുദ്ധീകരിച്ചു ആത്മീയ സന്നിവേശം നടത്തുകയെന്നതാണ്  ഇസ്്‌ലാം രീതി. മതപ്രചാരണത്തിന്റെ ആദ്യകാലത്ത് ഇസ്്‌ലാം കൊണ്ടുവന്ന പലതും ഇന്നും യൂറോപ്യര്‍ പിന്‍തുടരുന്നു. യൂറോപ്പിന്റെ വളര്‍ച്ചയ്ക്ക് നിതാനമായത് ഇസ്്‌ലാമായിരുന്നുവെന്നു ചരിത്രകാരന്മാര്‍ ഇപ്പോഴും പറയുന്ന സത്യമാണെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷനായി. എംഎല്‍എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, ടി.എ അഹമ്മദ് കബീര്‍ എന്നിവരും മുന്‍ എംഎല്‍എ എ.എം യൂസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമസ്ത ജില്ലാഭാരവാഹികളായ ഇ.എസ്. ഹസന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ക്കുള്ള സ്വീകരണം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
ഷംസുദ്ദീന്‍ ഫൈസി, ഐ.എം അബ്ദുല്‍ റഹ്്മാന്‍, മുഹമ്മദ് ദാരിമി, എന്‍.കെ മുഹമ്മദ് ഫൈസി, അന്‍വര്‍ മുഹ്്‌യദ്ദീന്‍ ഹുദവി, എ.എം പരീത്, ടി.എ ബഷീര്‍, മുഹമ്മദ് സമീല്‍, ടി.എസ്. അബൂബക്കര്‍, ഹുസൈന്‍ ഹാജി, അബ്ദുല്‍സലാം ഹാജി, പി.എ അഹ്മദ് കബീര്‍, പി.എം യൂസഫ്, ടി.എം. അലി, സി.എ നിഷാദ്, കെ.എ സിദ്ദീഖ്, വി.എസ് അബൂബക്കര്‍, മുഹമ്മദ് മാനാത്ത്, ബക്കര്‍ ഹാജി പെരിങ്ങാല, അബ്ദുല്‍ നാസര്‍ മാറമ്പിള്ളി, വി.എ അബൂബക്കര്‍, അബ്ദുള്ള പൂക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  20 minutes ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  22 minutes ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  25 minutes ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  29 minutes ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  32 minutes ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  36 minutes ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  40 minutes ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  40 minutes ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  44 minutes ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  an hour ago