HOME
DETAILS

കനിവ് തേടി മണിയും കുടുംബവും

  
backup
May 04, 2017 | 9:27 PM

%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac



മീനങ്ങാടി: ഈ കിടപ്പില്‍ നിന്ന് മണിക്കൊരു മോചനം വേണം. അതിന് സുമനസുകളുടെ കൈയഴിഞ്ഞ സഹായം ഒന്നുണ്ടെങ്കിലേ സാധിക്കൂ.
 കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന കാക്കവയല്‍ കുട്ടിരായിന്‍ പാലം ശ്രീപുരം വീട്ടില്‍ എസ് മണികണ്ഠന്റെ ജീവിതം തകര്‍ത്തത് തമിഴ്‌നാട് ഇളുപ്പൂര് ഭാര്യ വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോ മറിഞ്ഞുണ്ടായ അപകടമാണ്.
ഗുരുതര പരുക്കേറ്റ മണികണ്ഠന് വിദഗ്ധ ചികിത്സയുടെ അഭാവമാണ് വിനയായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനുണ്ടായ അപകടത്തില്‍ നട്ടെല്ലിനും കഴുത്തിനും ഗുരുതര മായ പരുക്കേറ്റ മണികണ്ഠന്‍ എന്ന മണിയെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസത്തോളം ചികില്‍സിച്ചെങ്കിലും വേദനയും, ചലിക്കാന്‍ കഴിയാത്ത അവസ്ഥയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചു. ഇതോടെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സ മതിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെ നിന്നും ലഭിച്ച ചികിത്സയാണ് അല്‍പ്പമെങ്കിലും ആശ്വാസമായതെന്ന് മണിയുടെ അമ്മ വല്ലിയമ്മ പറയുന്നു. ഈ കിടപ്പില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കില്‍ ലക്ഷങ്ങള്‍ വേണമെന്നിരിക്കെ ദേശീയപാതയോരത്തെ പുറമ്പോക്കില്‍ താമസിക്കുന്ന മണിക്കും കുടുംബത്തിനും നിത്യവൃത്തിക്ക് തന്നെ മാര്‍ഗമില്ലാത്ത അവസ്ഥയാണ്.
ഭാര്യ പ്രിയ, മൂന്നു വയസുകാരിയായ മകള്‍ ഹര്‍ഷിനി, നാല് മാസം പ്രായമുള്ള ഹര്‍ഷന്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ നിത്യചെലവിനായി വയ്യായ്മയിലും കൂലി പണിക്ക് പോവുകയാണ് വല്ലിയമ്മ. തുടര്‍ച്ചയായ കിടപ്പ് കാരണം മണിയുടെ ശരീരത്തില്‍ മുറിവുകളുമുണ്ടായിട്ടുമുണ്ട്.
 കിടപ്പില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്ന അവസ്ഥയില്‍ നിന്നും മാറി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനെങ്കിലും ഈ കിടക്കയില്‍ നിന്നും ഒന്നെഴുന്നേല്‍ക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ മണികണ്ഠനുള്ളത്.
ഇതിന് ഉദാരമതികളുടെ സഹായം തന്നെത്തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മണിയും കുടുംബവും.
 മീനങ്ങാടി ഫെഡറല്‍ ബാങ്കിലെ മണിയുടെ പേരിലുള്ള 17710100046403 എന്ന അക്കൗണ്ട് നമ്പറിലേക്ക് സുമനസുകളുടെ സഹായമെത്തുമെന്നും പഴയ ജീവിതത്തിലേക്ക് തനിക്ക് മടങ്ങാനാകുമെന്നുമുള്ള പ്രതീക്ഷയിലുമാണ് മണി. എഫ്.ഡി.ആര്‍.എല്‍0001771 എന്നതാണ് മീനങ്ങാടി ഫെഡറല്‍ ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൾ എന്നെ ചതിക്കുകയായിരുന്നു'; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ

crime
  •  10 days ago
No Image

മികച്ച വളര്‍ച്ചാ നിരക്കുമായി ലുലു റീടെയ്ല്‍; 2025ലെ ആദ്യ 9 മാസങ്ങളിലായി 53,220 കോടി രൂപയുടെ വരുമാന നേട്ടം

Business
  •  10 days ago
No Image

ഡൽഹി സ്‌ഫോടനം: നാല് കുട്ടികളുടെ പിതാവ്, 22 കാരനായ കച്ചവടക്കാരന്‍, ഇറിക്ഷാ ഡ്രൈവര്‍... ഇരകളെല്ലാം സാധാരണക്കാര്‍

National
  •  10 days ago
No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  10 days ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  10 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു

oman
  •  10 days ago
No Image

ചാവേര്‍ സ്‌ഫോടനമല്ല; ബോംബ് പൊട്ടിത്തെറിച്ചതിന് സ്ഥിരീകരണവുമില്ല; വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം 

National
  •  10 days ago
No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  10 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  10 days ago