HOME
DETAILS
MAL
എം.കെ ദാമോദരന്റെ പ്രതികരണം പുച്ഛിച്ചു തള്ളുന്നുവെന്ന് വി.എസ്
backup
July 20 2016 | 07:07 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി ദാമോദരന്‍ ഏറ്റെടുക്കാത്തിന് പിന്നില്‍ കുമ്മനം നല്‍കിയ ഹരജിയാണെന്ന് വി.എസ് പറഞ്ഞു. താന്‍ ഈ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്ന് പറഞ്ഞ വി.എസ് തനിക്കെതിരേയുള്ള ദാമോദരന്റെ പ്രതികരണം അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെയാണെന്നും വി.എസ്. പറഞ്ഞു. ഈ ആരോപണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
നിയമോപദേശക പദവി ഏറ്റെടുക്കുന്നതിനെതിരേ തനിക്കെതിരേ ഗൂഢാലോചന നടന്നിരുന്നുവെന്ന് എം.കെ ദാമോദരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നില്‍ ഭരണപക്ഷത്തെ പ്രമുഖ നേതാവാണെന്നും ആരോപിച്ചിരുന്നു. വി.എസ് അച്യുതാനന്ദനെ ഉന്നയിച്ചു പറഞ്ഞ ഈ ആരോപണത്തിന് മറുപടിയുമായാണ് വി.എസ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."