HOME
DETAILS

പ്രളയബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുത്: യൂത്ത് ലീഗ്

  
backup
August 28, 2018 | 6:38 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8

ആലപ്പുഴ: പ്രളയബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. ഷാജഹാനും ജനറല്‍ സെക്രട്ടറി പി. ബിജുവും ആവശ്യപ്പെട്ടു. പ്രളയബാധിത മേഖലകളിലെ മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം ലഭ്യമാക്കണം.
നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധന സഹായം പ്രളയബാധിത മേഖലയിലെ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ്. എന്നാല്‍ ബന്ധുവീടുകളില്‍ അഭയം തേടിയവരും മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തവരും ക്യാംപുകളില്‍ കഴിഞ്ഞവരെപ്പോലെ തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ആയിരക്കണക്കിന് വരുന്ന ഈ ദുരിതബാധിതരെയും സര്‍ക്കാര്‍ പരിഗണിക്കണം. അതിനായി റവന്യൂ ഉദ്യോഗസ്ഥരെ ഓരോ പ്രദേശങ്ങളിലും ചുമതലപ്പെടുത്തി കൃത്യമായ കണക്കെടുപ്പ് നടത്തണം.
കാര്‍ഷിക കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പകരം കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാനുള്ള സാഹചര്യം സൃഷ്ടിക്കണം. കൂടാതെ വീടുകളുടെ പുനരുദ്ധാരണത്തിനും മറ്റും പ്രഖ്യാപിച്ച ഒരുലക്ഷം രൂപ വരെയുള്ള വായ്പ ജനങ്ങളെ വീണ്ടും ബാധ്യതയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. അതിനു പകരം പുനരുദ്ധാരണത്തിനുള്ള ധനസഹായം ചെയ്യാനും സര്‍ക്കാര്‍ സന്നദ്ധമാകണം.
ഓഖി ദുരന്തനിവാരണ ഫണ്ടിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപയുടെ കണക്കുകള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളെയും സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  5 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  5 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  5 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  5 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  5 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  5 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  5 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  5 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  5 days ago