പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്' ന് കീഴില്‍ ഡിസ് ലൈക്ക് പെരുമഴ; രണ്ട് ദിവസത്തിനിടെ ഡിസ് ലൈക്കുകള്‍ എട്ടു ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് വീഡിയോക്കു കീഴില്‍ ഡിസ്ലൈക്ക് പെരുമഴ. ആഗസ്റ്റ് 30ന് ബി.ജെ.പിയുടെ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് രണ്ടു ദിവസം കൊണ്ട് എട്ടു ലക്ഷത്തിലേറെ ഡിസ് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തില്‍ താഴെയാണ് വീഡിയോക്ക് ലഭിച്ച ലൈക്കുകള്‍.
ബി.ജെ.പിയുടെ ചാനലില്‍ ആഗസ്റ്റ് 30ാം തീയതിയാണ് വീഡിയോ അപ്പ് ചെയ്തിരിക്കുന്നത്. 3.09 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലില്‍ 4,088,018 ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
ഒന്നരലക്ഷത്തിലേറെയാണ് കമന്റുകള്‍. മിക്കതും മോദി സര്‍ക്കാറിനെതിരെയാണ്. തൊഴില്‍, സാമ്പത്തികം രാജ്യത്തിന്റെ അഭിവൃദ്ധി ഇതൊക്കെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അല്ലാതെ മുസ്‌ലിം ഹിന്ദു വിദ്വേഷമല്ല- ഒരു കമന്റില്‍. ഏറ്റവും വലിയ വിഢി മറ്റൊരു കമന്റില്‍ പറയുന്നു.
നീറ്റ്‌ജെ.ഇ.ഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതിലുള്ള വിദ്യാര്‍ഥികളുടെ രോക്ഷവും കമ്മന്റുകളില്‍ നിന്ന് വ്യക്തമാണ്.
വീഡിയോ അപ്പ് ചെയ്ത ദിവസം മുതല്‍ വീഡിയോയുടെ ഡിസ് ലൈക്കുകളുടെ എണ്ണംകൂടിവരികയാണ്.
വോയിസ് റെക്കോര്‍ഡിംഗ് തീര്‍ന്നു ഇനി വീഡിയോ ഷൂട്ടിലേക്ക് കടക്കാം, മന്‍ കി ബാത്തിന് റെക്കോര്‍ഡ് ഡിസ് ലൈക്ക്, ജനങ്ങള്‍ മോദിയുടെ ഭരണത്തില്‍ തൃപ്തരല്ല എന്നാണ് വ്യക്തമാക്കുന്നത്, പ്രധാനമന്ത്രി എന്നനിലയില്‍ നിങ്ങള്‍ പൂര്‍ണ പരാജയമാണ് ജനങ്ങള്‍ അത് ഇ.വി.എം ല്‍ കാണിച്ചുതരും, കുറച്ചുകൂടി കാത്തിരിക്കൂ എന്നിങ്ങനെയാണ് വീഡിയോയുടെ അടിയില്‍ വന്നുകൊണ്ടിരിക്കുന്ന കമ്മന്റുകള്‍.
പി.എം.ഒ ഇന്ത്യ എന്ന യൂട്യൂബ് ചാനലില്‍ 1,312019 ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. അതില്‍ 148000 പേര്‍ വീഡിയോ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്. 68000 പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. 1.15 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ യൂട്യൂബില്‍ അപ്പ് ചെയ്ത വീഡിയോക്ക് 5700 ലൈക്കും 15000 ഡിസ് ലൈക്കുമാണുള്ളത്. പി.ബി.ഐയുടെ യൂട്യൂബ് ചാനലില്‍ അപ്പ് ചെയ്ത മന്‍കീ ബാത്തിന് താഴെ 3129 കമ്മന്റുകളാണ് ഇതുവരെ വന്നിരിക്കുന്നത്. ബി.ജെ.പിയുടെ യൂട്യൂബ് ചാനലില്‍ അപ്പ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ചത് 152641 കമ്മന്റുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."