HOME
DETAILS

സഊദിയില്‍ 12 മേഖലകളിലെ കടകളിലെ സഊദിവല്‍ക്കരണം രണ്ടാഴ്ച്ച മാത്രം; വിദേശികള്‍ കടകളൊഴിയുന്നു

  
backup
August 29, 2018 | 3:23 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-12-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%9f%e0%b4%95

റിയാദ്: സഊദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ മേഖലകളിലെ സഊദി വല്‍ക്കരണ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കാന്‍ രണ്ടാഴ്ച്ച സമയം മാത്രം. വിദേശികള്‍ പൂര്‍ണമായോ പാര്‍ട്ണര്‍ഷിപ്പിലൊ നടത്തുന്ന സ്ഥാപനങ്ങളും കടകളുമാണ് മുഹറം ഒന്ന് മുതല്‍ പുതിയ സഊദി വല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുക. ഇതോടെ വിദേശികളായ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നേരത്തെ ഇവകളില്‍ നൂറു ശതമാനമാണ് സഊദി വല്‍ക്കരണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളും ബിസിനസ് മേഖലകളിലുള്ളവരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചും എഴുപത് ശതമാനമാക്കി കുറച്ചിട്ടുണ്ട്.

വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് സെപ്റ്റംബര്‍ 12 (മുഹറം ഒന്ന്) മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്. വിദേശികളുടെ കുത്തകയില്‍ നടന്നിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ സഊദി വല്‍ക്കരിക്കുന്നതിലൂടെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സഊദിവല്‍ക്കരണം അടുത്തതോടെ വിദേശികള്‍ നടത്തിപ്പോരുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ വില്‍ക്കുകയോ ചെയ്യുന്ന ഒരുക്കത്തിലാണ് വിദേശികള്‍. എഴുപത് ശതമാനമെന്ന തോതില്‍ വിദേശികളെ പിരിച്ചു വിട്ടു സ്വദേശികളെ വെച്ച് സ്ഥാപനം നടത്തി കൊണ്ട് പോകുന്നത് പ്രയാസകരമാണെന്നാണ് സ്ഥാപന ഉടമകളുടെ നിലപാട്. അതിനാല്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് സ്ഥാപനം വില്‍ക്കാനോ കൈമാറാനോ ഉള്ള അവസാന വട്ട ഒരുക്കത്തിലാണ് വിദേശികളായ സ്ഥാപനമുടമകള്‍. എന്നാല്‍, ഈ സമയത്ത് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ വാങ്ങാനോ ആരും തയ്യാറാകാത്തത് സ്ഥാപനമുടമകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
നേരത്തെ ജനുവരി 28 നു പ്രഖ്യാപനം വന്നത് മുതല്‍ തന്നെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ കെട്ടിട വാടക പുതുക്കാതെ സമയ പരിധി എത്തിക്കുകയാണ്. കാര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍പുരുഷ ഉല്‍പന്നങ്ങള്‍, ഫര്‍ണിച്ചര്‍ കടകള്‍, പാത്ര കടകള്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 12 മുതലും വാച്ച് കടകള്‍, കണ്ണട കടകള്‍ (ഒപ്റ്റിക്കല്‍സ്), ഇലക്ട്രിക്ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒമ്പതു മുതലും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്കലേറ്റ് പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ 2019 ജനുവരി ഏഴു മുതലുമാണ് നേരത്തെ സഊദി വല്‍ക്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളികളടക്കം വിദേശികളുടെ ആധിപത്യത്തിലാണ് ഇതില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും. ഇവര്‍ക്കെല്ലാം കനത്ത തൊഴില്‍ നഷ്ടമാണ് വരാനിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  7 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  7 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  7 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  7 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  7 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago