HOME
DETAILS

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

  
Web Desk
January 13, 2026 | 3:06 AM

Bahrain declared 2026 the Year of Isa Al Kabir

മനാമ: ആധുനിക ബഹ്‌റൈന്റെ ശില്പിയും മുൻ ഭരണാധികാരിയുമായ ശൈഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ സ്മരണാർത്ഥം 2026-നെ 'ഈസ അൽ കബീർ വർഷമായി' പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

1869 മുതൽ 1932 വരെ ബഹ്‌റൈൻ ഭരിച്ചിരുന്ന ശൈഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ ഭരണനേട്ടങ്ങളെയും രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കിനെയും ആദരിക്കുന്നതിനാണ് ഈ തീരുമാനം. സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.

ആധുനിക ബഹ്‌റൈന്റെ ശില്പി

ബഹ്‌റൈന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിലും നിയമ-സിവിൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഈസ ബിൻ അലി അൽ ഖലീഫ. രാഷ്ട്രീയ, ഭരണ, സാമൂഹിക മേഖലകളിൽ ആധുനികവൽക്കരണം കൊണ്ടുവന്നതും സ്ഥാപനപരമായ ഭരണം, സുരക്ഷ, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്ക് അടിത്തറ പാകിയതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങൾ:

ഗൾഫ് മേഖലയിലെ ആദ്യ മുനിസിപ്പാലിറ്റി സ്ഥാപിച്ചത് അദ്ദേഹം ആണ്. മനാമയിൽ രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് തുറന്നു. ആദ്യ ആശുപത്രിയുടെ നിർമ്മാണം, ക്വാറന്റൈൻ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളുടെ തുടക്കവും അക്കാലത്ത് ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഔദ്യോഗിക വിദ്യാഭ്യാസ രീതിയും സ്‌കൂളുകളും ആരംഭിച്ചു. കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ, കൃഷി, ജലസേചന കൗൺസിലുകൾ എന്നിവയുടെ രൂപീകരണം. സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും നൽകിയ ശക്തമായ പിന്തുണയുടെ പേരിലും അദ്ദേഹം അറിയപ്പെട്ടു.

ആധുനിക ബഹ്‌റൈന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട ഭരണാധികാരിയോടുള്ള ആദരസൂചകമായി 2026-ൽ വിപുലമായ പരിപാടികളാണ് രാജ്യം വിഭാവനം ചെയ്യുന്നത്.

The year 2026 has been declared the ‘Year of Isa Al Kabir’ in memory of His Highness Isa bin Ali Al Khalifa, the ruler of Bahrain and its dependent states from 1869 to 1932 and the founder of the modern state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  4 hours ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  4 hours ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  4 hours ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  5 hours ago
No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  5 hours ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  5 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  5 hours ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  5 hours ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  5 hours ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  6 hours ago