ചെല്ലാനം കടപ്പുറത്ത് ചാകര: വള്ളംനിറയെ പൂവാലന്‍ ചെമ്മീനും ചെറുമത്സ്യങ്ങളും
എരമല്ലൂര്‍: ട്രോളിങ് നിരോധനം മൂലം പട്ടണിയിലായ മല്‍സ്യതൊഴിലാളികള്‍ക്കാശ്വാസമായി ചെല്ലാനം കടപ്പുറത്ത് ചാകര. ചെല്ലാനം ഹാര്‍ബറില്‍ നിന്നും കഴിഞ്ഞ ദിവസം മല്‍സ്യ ബന്ധനത്തിന് പോയ വള്ളങ്ങള്‍ക്കാണ് പൂവാലന്‍ ചെമ്മീനും ചെറുമല്‍സ്യങ്ങളും ലഭിച്ചത്. അന്‍പതിനായിരം രൂപ മുതല്‍ രണ്ടരലക്ഷം രൂപവരെയുള്ള ചെമ്മീനുകളാണ് വള്ളക്കാര്‍ക്ക് ലഭിച്ചത്. 1000 കിലോയ്ക്കു മേല്‍ ചെമ്മീന്‍ ഓരോവള്ളക്കാര്‍ക്കും കിട്ടിയതായി മല്‍സ്യ തൊഴിലാളികള്‍ പറഞ്ഞു. കിലോയ്ക്ക് 150 മുതല്‍ 160 രൂപവരെ വിലയ്ക്കാണ് ഹാര്‍ബറില്‍ നിന്നും ലേലത്തില്‍ പോയത്. ചെമ്മീന് പുറമെ കെഴുവ തുടങ്ങിയ ചെറുമീനുകളും ലഭിച്ചു. ചാകര വിവരമറിഞ്ഞ് അമ്പലപ്പുഴ മുതല്‍ കൊച്ചിവരെയുള്ള നൂറുകണക്കിന് വള്ളങ്ങളാണ് ഹാര്‍ബറില്‍ മല്‍സ്യ ബന്ധനത്തിന് എത്തിയത്. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ദിവസങ്ങള്‍ക്കുമുന്‍പാണ് മല്‍സ്യതൊഴിലാളികള്‍ ചെല്ലാനം ഹാര്‍ബറില്‍നിന്നും മല്‍സ്യ ബന്ധനത്തിനിറങ്ങിയത്. ചാകര വീണതോടെ മല്‍സ്യങ്ങള്‍ ലോലത്തില്‍ എടുക്കുന്നതിനായി വന്‍കിട കച്ചവടക്കാരും ഹാര്‍ബറില്‍ എത്തിതുടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ മല്‍സ്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഇതിന് മുന്‍പ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹാര്‍ബറിന് സമീപം ചാകര കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."