HOME
DETAILS

ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോ?

  
backup
September 07 2020 | 21:09 PM

adv-jaysankar-article-on-byelection111

നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അഞ്ച് വര്‍ഷമാണ് ഒരു നിയമസഭയുടെയും ലോക്‌സഭയുടെയും കാലാവധി. രാജ്യസഭയ്ക്ക് ആറ് കൊല്ലവും. രാജ്യസഭയിലെ പ്രതിനിധി മരിച്ചാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണം. സീറ്റ് ഒഴിഞ്ഞു കിടക്കാന്‍ പറ്റില്ല. രാജ്യസഭയില്‍ ഒരാളെ തെരഞ്ഞെടുത്തതിനു ശേഷം എന്തെങ്കിലും കാരണത്താല്‍ ആ സീറ്റ് ഒഴിഞ്ഞുകിടന്നാല്‍ (രാജിവച്ചിട്ടോ അയോഗ്യതകൊണ്ടോ പ്രതിനിധി മരിച്ചതുമൂലമോ മറ്റെന്തെങ്കിലും കാരണത്താല്‍) ആ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണം. ആദ്യം ജയിച്ച പ്രതിനിധിയുടെ കാലാവധി അവസാനിക്കുന്നതുവരെയാണ് തെരഞ്ഞെടുപ്പ്. ഉദാഹരണത്തിന് വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. അദ്ദേഹം രാജിവച്ചു വീണ്ടും തെരഞ്ഞെടുപ്പ് നടത്തി, വീണ്ടും വീരേന്ദ്രകുമാറിനെ തന്നെ തെരഞ്ഞെടുത്തു. പിന്നീട് വീരേന്ദ്രകുമാര്‍ മരിച്ചു. അപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി, ശ്രേയാംസ് കുമാര്‍ ജയിച്ചു. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ കാലാവധി കഴിയും.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചില എം.എല്‍.എമാര്‍ സ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടത്തി. ലോക്‌സഭയിലും നിയമസഭയിലും ഒരു സീറ്റ് ഒഴിഞ്ഞാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ്. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. പക്ഷേ നമ്മുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മിക്കപ്പോഴും ചെയ്യുന്നത് ജനപ്രതിനിധി മരിച്ചാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താറില്ല. തോമസ് ചാണ്ടി 2019 ഡിസംബര്‍ 20ന് മരിച്ചപ്പോള്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാവില്ലായിരുന്നു. അങ്ങനെ നടന്നിരുന്നുവെങ്കില്‍ ജയിക്കുന്നയാള്‍ക്ക് ഒന്നര കൊല്ലത്തോളം എം.എല്‍.എ ആയി ഇരിക്കാമായിരുന്നു. അതിനു പകരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ ചെയ്യുന്നത് ആറുമാസം തികയുന്നതുവരെ കാത്തിരിക്കും. എന്നിട്ട് തെരഞ്ഞെടുപ്പ് നടത്തും. പാര്‍ലമെന്റിലേക്ക് ജയിച്ചയാളുകളുടെ ഒഴിവിലേക്കും ആറ് മാസം തികയുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതിന് ശേഷമാണ് തോമസ് ചാണ്ടിയും വിജയന്‍ പിള്ളയും മരിക്കുന്നത്. ഇരു മണ്ഡലങ്ങളിലും കമ്മിഷന്‍ ആറു മാസം കാത്തിരുന്നു.

ഭരണഘടനയില്‍ ഇല്ലാത്തതും തെരഞ്ഞെടുപ്പ് കമ്മിഷന് സ്വന്തമായിട്ട് ചെയ്യാവുന്നതുമായ ഒരു കാര്യമുണ്ട്. ഒരു സീറ്റ് ഒഴിവായാല്‍ ആ സമയത്ത് സഭയുടെ കാലാവധി കഴിയാന്‍ ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തില്ല. അങ്ങനെ ചെയ്യാന്‍ സാധിക്കും. ഉദാഹരണത്തിന് എ.കെ ആന്റണി 2004ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതിനുശേഷം കുറേനാള്‍ ചേര്‍ത്തല എം.എല്‍.എ ആയി തുടര്‍ന്നു. അതുകഴിഞ്ഞ് കരുണാകരന്‍ ഡി.ഐ.സി (കെ) ഉണ്ടാക്കിയതിനെ തുടര്‍ന്ന് രാജ്യസഭാ അംഗത്വം രാജിവച്ചു. അതില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആന്റണി വിജയിച്ച് രാജ്യസഭയിലെത്തി. ആന്റണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് എം.എല്‍.എ സ്ഥാനത്ത് ഒരു വര്‍ഷത്തിലധികം ബാക്കിയുണ്ട്. എന്നാല്‍, രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും ആന്റണി കുറച്ച് കാലംകൂടി കഴിഞ്ഞാണ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കുന്നത്. ചേര്‍ത്തലയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആ നടപടി. അങ്ങനെ ചേര്‍ത്തലക്കാര്‍ക്ക് അക്കൊല്ലം എം.എല്‍.എ ഉണ്ടായില്ല. വലിയ ജനാധിപത്യവാദിയും ധാര്‍മികതയുടെ ഉസ്താദുമെന്ന് അറിയപ്പെട്ടിരുന്നയാളാണ് ആന്റണി. അങ്ങനെയുള്ളയാളാണ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ രാജി നീട്ടിവച്ചത്.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാള്‍ മരിക്കുന്ന ദിവസം തൊട്ട് ഒരുവര്‍ഷം സഭയ്ക്ക് കാലാവധിയുണ്ടെങ്കില്‍ (തെരഞ്ഞെടുപ്പ് നടക്കുന്ന സമയം തൊട്ടല്ല) തെരഞ്ഞെടുപ്പ് നടത്താം. ഉദാഹരണത്തിന് ജി. കാര്‍ത്തികേയന്‍ 2015ല്‍ ആണ് മരിക്കുന്നത്. മരിക്കുന്ന സമയത്ത് ഒരു വര്‍ഷത്തിലധികം കാലാവധിയുണ്ട് സഭയ്ക്ക്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏതാണ്ട് എട്ട് മാസമോ ഒന്‍പത് മാസമോ കാലാവധിയേ ഉണ്ടായിരുന്നുള്ളൂ നിയമസഭയ്ക്ക്. എന്നിട്ടും തെരഞ്ഞെടുപ്പ് നടത്തി, ശബരീനാഥന്‍ വിജയിക്കുകയും ചെയ്തു. ഇതാണ് അതിന്റെ കീഴ്‌വഴക്കം. കുട്ടനാട്ടിലും ചവറയിലും സംഭവിച്ചത് അതാണ്. രണ്ട് എം.എല്‍.എ മാരും മരിക്കുന്ന സമയത്ത് ഒരുവര്‍ഷത്തിലധികം കാലാവധിയുണ്ടായിരുന്നു നിയമസഭയക്ക്. എന്നാല്‍, കൊവിഡ് കാരണത്താല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ഇപ്പോഴും സുരക്ഷിതമായി വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലില്ല. രാജ്യത്ത് ഒരിടത്തും ഇല്ല. അതേസമയം, ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ കമ്മിഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയേ നിര്‍വാഹമുള്ളൂ. ഭരണഘടനാ പരമായുള്ള ബാധ്യതയാണത്.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ നിരവധി പ്രശ്‌നങ്ങളുമുണ്ട്. പ്രായോഗികമായിട്ട് ആലോചിക്കുമ്പോള്‍ വ്യക്തിപരമായ അഭിപ്രായം തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നത് തന്നെയാണ്. കൂടാതെ, ആര്‍ക്കും തെരഞ്ഞെടുപ്പിനോട് താല്‍പര്യവുമില്ല. ജയിക്കുന്നയാള്‍ക്ക് ഏകദേശം മൂന്നോ നാലോ മാസം മാത്രമാണ് എം.എല്‍.എ ആയി ഇരിക്കാന്‍ സാധിക്കൂ. ഒരു സമ്മേളത്തിലേ പങ്കെടുക്കാനും സാധിക്കൂ. എം.എല്‍.എ എന്ന പേരുണ്ടാവും. കാലാവധി കഴിയുമ്പോള്‍ മുന്‍ എം.എല്‍.എ എന്ന് പേരിനൊപ്പം ചേര്‍ക്കാം. എന്നാല്‍, സാമ്പത്തികമായി വന്‍ ബാധ്യതയാണുള്ളത്. നമ്മുടെ രാജ്യത്തെ ജനാധിപത്യം വളരെ ചെലവേറിയ ഒരു പ്രക്രിയയാണ്. ഇന്ത്യപോലൊരു ദരിദ്ര രാജ്യത്തിന് താങ്ങാവുന്നതിലും അപ്പുറവുമാണത്. ആറ് അല്ലെങ്കില്‍ എട്ട് മാസം കഴിഞ്ഞാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി നമ്മള്‍ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കുകയുമാണ്. അതേപോലെ ഉപതെരഞ്ഞുടുപ്പ് കഴിഞ്ഞ ഉടന്‍ നിയമസഭ പിരിച്ചുവിട്ടാല്‍ എന്തായിരിക്കും അവസ്ഥ. മുന്‍പ് സെബാസ്റ്റ്യന്‍ പോളിന് പറ്റിയപോലെയാവും. 1997ല്‍ ആണ് സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ച് പാര്‍ലമെന്റിലെത്തുന്നത്. മൂന്ന് മാസത്തിനുശേഷം പാര്‍ലമെന്റ് പിരിച്ചുവിട്ടു. അദ്ദേഹത്തിന്റെ കുറ്റംകൊണ്ടല്ല, മറിച്ച് ഗുജ്‌റാള്‍ മന്ത്രിസഭ വീണതിനാലാണ്. 2003ലും ഇതുതന്നെ സംഭവിച്ചു. അന്നും പാര്‍ലമെന്റിലേക്കായിരുന്നു സെബാസ്റ്റിയന്‍ പോള്‍ മത്സരിച്ചത്. ജയിച്ച് സഭയിലെത്തി ഒരു സമ്മേളനം കഴിഞ്ഞപ്പോഴേക്കും കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പേ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇൗ സാധ്യതയും അവഗണിക്കാനാവില്ല.

രാജ്യം ഇത്രയും വലിയ വെല്ലുവിളി നേരിടുന്ന സമയത്ത് ഇങ്ങനെ തിടുക്കപ്പെട്ട് ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍, കമ്മിഷന്റെ ഭാഗത്തുനിന്ന് ആലോചിക്കുമ്പോല്‍ രാജ്യത്തിന്റെ പലഭാഗത്തും ഇത്തരത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

കൊവിഡ് കാലമായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ അനിശ്ചിതത്വമുണ്ട്. സ്ഥാനാര്‍ഥികള്‍ എങ്ങനെ വീടു വീടാന്തരം കയറി വോട്ട് ചോദിക്കും. 65 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ എങ്ങനെ ബൂത്തില്‍ പോയി വോട്ട് ചെയ്യും. 65 വയസ് കഴിഞ്ഞ സ്ഥാനാര്‍ഥികള്‍ എന്ത് ചെയ്യും. വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റോ മറ്റു മാര്‍ഗങ്ങളോ നല്‍കാമെന്ന് വിചാരിക്കാം. മറിച്ച് 65 വയസ് കഴിഞ്ഞവര്‍ മത്സരിക്കരുത് എന്നു പറഞ്ഞാല്‍ എത്ര നേതാക്കള്‍ക്ക് മത്സരിക്കാന്‍ പറ്റും. അവര്‍ എങ്ങനെ പ്രചാരണത്തിന് ഇറങ്ങും. നമ്മുടെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പ്രായം 65 കഴിഞ്ഞു. ഇതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം.

ഉടന്‍ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വലിയ താല്‍പര്യമില്ല. ബി.ജെ.പി തുറന്നുതന്നെ എതിര്‍ത്തുകഴിഞ്ഞു. കാരണം തെരഞ്ഞെടുപ്പ് നടന്നാല്‍ അവര്‍ക്ക് വലിയ ക്ഷീണം സംഭവിക്കും. പൊതുതെരഞ്ഞെടുപ്പില്‍ കിട്ടുന്ന ഒരു പ്രാതിനിധ്യം ഉപതെരഞ്ഞെടുപ്പില്‍ ലഭിക്കില്ല. എല്‍.ഡി.എഫിനും യു.ഡി.എഫിനും സത്യത്തില്‍ തെരഞ്ഞെടുപ്പിനോട് താല്‍പര്യമില്ലെങ്കിലും അവര്‍ പറയാത്തത് എതിരാളികള്‍ ഇത് ആയുധമാക്കിയാലോ എന്ന് ഭയന്നാണ്. ഇനി ചെയ്യാവുന്ന ഒരു മാര്‍ഗം സര്‍ക്കാര്‍ ഇടപെട്ട് കമ്മിഷനോട് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ പറയുക എന്നതാണ്. അങ്ങനെ അറിയിച്ചാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കമ്മിഷന് കഴിയും. കരുണാകരന്റെ ഭരണകാലത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ഒറ്റപ്പാലത്തുനിന്ന് വിജയിച്ച കെ.ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായപ്പോള്‍ വന്ന ഒഴിവിലേക്ക് രണ്ടുതവണ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ഇന്ത്യൻ താരം റൊണാൾഡോയെയും മെസിയെയും പോലെയാണ്: മുൻ പാക് താരം

Cricket
  •  2 days ago
No Image

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Kerala
  •  2 days ago
No Image

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

qatar
  •  2 days ago
No Image

ഇനി പൊലിസിനെ വിളിക്കേണ്ടത് 100 ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പര്‍

Kerala
  •  2 days ago
No Image

റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം;  3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

uae
  •  2 days ago
No Image

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം';  ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്

Kerala
  •  2 days ago
No Image

പി.വി അന്‍വറിന് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജ് സി.പി.എമ്മില്‍ ചേര്‍ന്നു

Kerala
  •  2 days ago
No Image

ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

National
  •  2 days ago
No Image

'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍  കൊണ്ട് തകര്‍ത്തു 

National
  •  2 days ago