പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ജുഡിഷ്യറിയും
ആലപ്പുഴ: ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ല ജഡ്ജി സോഫി തോമസ് അറിയിച്ചു. ന്യായാധിപരും, അഭിഭാഷകരും, ജില്ലാ നിയമ സഹായ കേന്ദ്രവും, അഭിഭാഷക ക്ലര്‍ക്കുമാരും, കോടതി ജീവനക്കാരും പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്തുണ്ട്. കുട്ടനാട് മുങ്ങിയപ്പോള്‍ അഭിഭാഷകര്‍ നാല് ബോട്ടുകള്‍ എടുത്ത് നാല് ദിവസം രക്ഷാപ്രവര്‍ത്തനം നടത്തി. ആയിരത്തിലധികം പേരെ രക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു. അഭിഭാഷകരുടെ വീടുകളിലും പ്രളയ ബാധിതര്‍ക്ക് അഭയം നല്‍കി. അഭിഭാഷകരും, നിയമ സഹായ കേന്ദ്രവും പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് വരുകയാണ്.
ശ്രദ്ധയില്‍ പെടാതെ കിടക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് സാധനങ്ങള്‍ എത്തിക്കുന്നത്. പാരലീഗല്‍ വാളണ്ടിയര്‍മാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ തിരക്കിലാണ്. ന്യായാധിപരുടെയും അഭിഭാഷകരുടെയും സം ഘം ക്യാംപുകള്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക കണ്‍സിലിങ്ങ് നടത്തി.
പ്രളയം ജുഡീഷ്യറിയേയും ബാധിച്ചു. രാമങ്കരി കോടതിയുടെ കെട്ടിടം അപകട നിലയിലാണ്. ദുരിത ബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യും. കിറ്റുകള്‍ കോടതിയില്‍ തയ്യാറാക്കി വരുകയാണ്. അഡീഷണല്‍ ജില്ലാ ജഡ്ജി നിക്‌സണ്‍ എം ജോസഫും, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും ജില്ലാ ജഡ്ജിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."