പ്രതികരണവുമായി മന്ത്രി ജലീല്‍: സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ലെന്നും ഒറ്റവരിയില്‍ മറുപടി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഒടുവില്‍ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം പോര്മുഖത്തിറങ്ങിയതോടെയാണ് മന്ത്രി ഫേസ്ബുക്കില്‍ മറുപടിയുമായെത്തിയത്.
രണ്ടുവരിയില്‍ മാത്രം അവസാനിക്കുന്ന മറുപടിയില്‍ സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല എന്നുമാത്രമാണ് മന്ത്രിയുടെ പ്രതികരണം.
ഇ.ഡി. ചോദ്യം ചെയ്തതിനെ തള്ളാനോ കൊള്ളാനോ പോകാതെ ഈ വരിയില്‍ ഒതുക്കിയിരിക്കുകയാണ് മറുപടി.
അതേ സമയം ഈ പ്രശ്നത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ഡല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."