രണ്ടാമൂഴം സിനിമാ തര്‍ക്കം ഒത്തു തീര്‍ന്നു: തിരക്കഥ എം.ടിക്കു സ്വന്തം; കേസുകള്‍ ഇരുവരും പിന്‍വലിക്കും
കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് നിലനിന്ന തര്‍ക്കം ഒത്തു തീര്‍പ്പായി. എം.ടി വാസുദേവന്‍ നായരും സംവിധായകന് ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസാണ് ഒത്തുതീര്‍പ്പിലെത്തിയത്. ധാരണ പ്രകാരം ശ്രീകുമാര്‍ മേനോന് എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. അഡ്വാന്‍സ് തുക ശ്രീകുമാര്‍ മേനോന് എം.ടിയും തിരികെ നല്‍കും.
ഒത്തുതീര്‍പ്പു ധാരണ അനുസരിച്ച് രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സിനിമയാക്കില്ല. മഹാഭാരത്തെ അടിസ്ഥാനമാക്കി സിനിമ ചെയ്യാമെങ്കിലും ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത്. രണ്ടാമൂഴം കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എംടിക്കാണെന്നും ധാരണയില്‍ പറയുന്നു.
മൂന്നു വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന കരാറിലായിരുന്നു എം.ടി തിരക്കഥ എഴുതി നല്‍കിയത്. നാലു വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് സംവിധായകനും നിര്‍മാണക്കമ്പനിക്കും എതിരെ എം.ടി കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."