പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു; ഇന്ത്യക്കാർക്ക് സഊദിയിലേക്ക് അനുമതിയില്ല
റിയാദ്: നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സഊദിയിലേക്ക് ഉടൻ തന്നെ തിരിച്ചു വരാമെന്ന പ്രതീക്ഷകൾക്ക് അസ്ഥാനത്താക്കി സഊദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലർ. ഇന്ത്യക്കാർക്ക് നിലവിൽ സഊദിയിൽ ഇറങ്ങാൻകഴിയില്ലെന്ന് വ്യക്തമാക്കുന്ന സർക്കുലർ സഊദി സിവിൽ ഏവിയേഷൻ ആണ് പുറത്തിറക്കിയത്. ഇന്ത്യയെ കൂടാതെ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും അനുമതി നൽകുകയില്ലെന്നും സർക്കുലറിൽ വ്യക്തമാക്കി. ഇതോടെ ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് വിമാന സർവ്വീസ് ഉടൻ ഉണ്ടായേക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
സഊദി പൗരന്മാർ, ബന്ധുക്കൾ, അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾ, ജി സി സി പൗരന്മാർ, റി എൻട്രി, ലേബർ, ബിസിനസ്, ലേബർ, ഫാമിലി തുടങ്ങി വിസിറ്റ് വിസകളുള്ള വിദേശികൾ എന്നിവർക്ക് സഊദിയിലേക്ക് വരാൻ അനുമതി നൽകി നേരത്തെ ഭാഗികമായ പ്രവേശനനാനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ സഊദിയിലേക്ക് വരാമെന്ന പ്രതീക്ഷയിലായിരുന്നു. നേരത്തെയുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ സഊദിയിലേക്ക് വിമാന സർവ്വീസുകൾ ഉണ്ടാകുമെന്നും ഇത് വൈകുന്നത് മൂലം ദുബായ് വഴി സഊദി പ്രവേശനത്തിനും നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം സഊദി പൗരന്മാർക്കും കുടുംബാംഗങ്ങൾക്കും അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾക്കും ഈ നാല് രാജ്യങ്ങളിൽ നിന്നും പ്രവേശനം അനുവദിക്കും. രാജ്യത്ത് എത്തുന്നതിൻ്റെ 48 മണിക്കൂറിനുള്ളിലെ പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണം. പുതിയ സർക്കുലറിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും സഊദിയിലെത്തിയ വിമാനങ്ങളിൽ ഇന്ത്യക്കാർ ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി വിദേശ വിമാന കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."