ജില്ലയില്‍ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
ആലപ്പുഴ: പ്രളയത്തിനു ശേഷം ജില്ലയില്‍ എലിപ്പനി പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്.
ദുരിതമഴപെയ്ത ഓഗസ്റ്റില്‍ ജില്ലയില്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഒരു മരണം പോലും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 76 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രണ്ട് മരണവും ഇതൊടൊപ്പം റിപ്പോര്‍ട് ചെയ്തു. സെപ്റ്റംബര്‍ നാലുവരെ 22 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 204 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എലിപ്പനി തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍
ആലപ്പുഴ : എലിയില്‍ നിന്ന് മാത്രമല്ല പട്ടി, പൂച്ച കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി.
ഇവയുടെ മൂത്രം വഴി മണ്ണിലും മലിന ജലത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗം ഉണ്ടാക്കുന്നത്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും ശരീരം വേദനയും കണ്ണിന് ചുവപ്പും ആണ് എലിപ്പനി യുടെ രോഗ ലക്ഷണങ്ങള്‍.
വെള്ളക്കെട്ടില്‍ ജീവിക്കുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധമായും എലിപ്പനിക്ക് എതിരെയുള്ള രോഗപ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ (200 മില്ലിഗ്രാം )ഗുളിക കൃത്യമായി കഴിക്കേണ്ടതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ആഹാരത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടതാണ്.മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുന്ന അവസ്ഥ ഒഴിവാക്കുന്നത് വരെയുള്ള ആഴ്ചകളില്‍ ഗുളിക കഴിക്കണം.ഗര്‍ഭിണികളും കുട്ടികളും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഗുളിക കഴിക്കുക.
വെള്ളക്കെട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ടും കൈയുറകളും ഉപയോഗിച്ച് മാത്രം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.കെട്ടിനില്‍ക്കുന്ന കുട്ടികള്‍ വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കണം.കെട്ടികിടക്കുന്ന വെള്ളത്തില്‍ കൈകാലുകളോ മുഖമോ കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്. മലിന ജലത്തില്‍ ചവിട്ടിയാല്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
ജലസംഭരണ ടാങ്കുകളിലെ ജലത്തില്‍ എലി കാഷ്ടം മൂത്രം ഇന്നിവ വീഴുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."