വഴിയോര വിശ്രമകേന്ദ്രം പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വഴിയോര വിശ്രമകേന്ദ്രം പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ മറവില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു കൈമാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രധാന പാതകളില്‍ വഴിയോര വിശ്രകേന്ദ്രങ്ങളുണ്ടാക്കാന്‍ ഐ.ഒ.സിയും ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിയും തമ്മിലുള്ള ധാരണപത്രത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഐ.ഒ.സി നേരിട്ടു പദ്ധതി നടത്താന്‍ തയാറായിട്ടും അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു.2019 ഓഗസ്റ്റിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതിനായി രൂപീകരിച്ച കമ്പനിയില്‍ 26 ശതമാനം ഓഹരി സര്‍ക്കാരിനും 74 ശതമാനം ഓഹരി വിദേശ മലയാളികള്‍ക്കുമാണ്. വിശ്രമകേന്ദ്രത്തിനായി നാലേക്കര്‍ വരെ ഭൂമി സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ പ്രതിനിധികളല്ലാത്ത രണ്ടു പേരെ കൂടി പദ്ധതിക്കായി രൂപീകരിച്ച കമ്പനിയില്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതു മാനദണ്ഡപ്രകാരമാണ് രണ്ടു പേരെ കമ്പനിയില്‍ നിയമിച്ചതെന്നു വ്യക്തമാക്കണം. ആരൊക്കെയാണ് കമ്പനിയുടെ ഡയരക്ടര്‍മാര്‍, ഇതില്‍ സര്‍ക്കാരിന് ഷെയറുണ്ടോ തുടങ്ങിയ കാര്യങ്ങളും വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."