കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം തടയും: ആക്ഷന്‍ കമ്മിറ്റി
രാജപുരം: കള്ളാര്‍ ചെറുപനത്തടിയിലേക്കു കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കാനുള്ള ഉടമയുടെ ശ്രമം തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി. സുപ്രീം കോടതി വിധിയുടെ ഭാഗമായി കള്ളാറില്‍ പ്രവര്‍ത്തനം നിലച്ച ഷാപ്പാണ് ചെറുപനത്തടി പട്ടിക വര്ഗകോളനിയുടെ പരിസരത്ത് മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോളനിക്കു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിടം നിര്‍മിച്ചു കള്ളുഷാപ്പ് ഇവിടേക്കു മാറ്റി സ്ഥാപിക്കുന്നതിനു ഷാപ്പ് ഉടമയുടെ നീക്കം കോളനിവാസികള്‍ തടഞ്ഞു. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു റോഡ് തടസപ്പെടുത്തി. മദ്യപാനികളുടെ ശല്യം മൂലം വഴിയാത്രക്കാരും പ്രദേശവാസികളും പൊറുതു മുട്ടിയ സാഹചര്യത്തില്‍ നിലവിലുള്ള കള്ളുഷാപ്പ് പൂര്‍ണമായും അടച്ചു പൂട്ടണമെന്നു ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കള്ളുഷാപ്പ് തുറന്നു പ്രവര്‍ത്തിക്കാനുള്ള ഏതു നീക്കത്തെയും ജനങ്ങളെ അണിനിരത്തി തടയുമെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്ത് അംഗം പി. ഗീത, കോളനി ഊരുമൂപ്പന് മോതിര, എം. ശ്രീജ, സിജോ ചാമക്കാലായില്‍, ബി.കെ മുഹമ്മദ്, ഗീരിഷ് നീലിമല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."