മരണം വരെ ചേര്‍ത്തു പിടിച്ചു, പിന്നെ പ്രിയപ്പെട്ടവളുടെ മൃതദേഹത്തോടൊപ്പവും ആറുനാള്‍
ലണ്ടന്‍: മരുന്നു പരീക്ഷണങ്ങള്‍ക്കും ആശുപത്രികള്‍ക്കും അവളെ വിട്ടു നല്‍കില്ല. വെന്‍ഡി ഡേവിസണ്‍ എന്ന അപതുവയസ്സുകാരന്റെ തീരുമാനമായിരുന്നു അത്. രോഗാവസ്ഥയുടെ പത്താണ്ട് അയാള്‍ അവരുടെ കൂടെ നിന്നു. മരിച്ചു കഴിഞ്ഞപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ ഉപേക്ഷിക്കാനും മനസ്സു വന്നില്ല ആ അറുപതുകാരന്. അങ്ങനെ പ്രിയപ്പെട്ടവളുടെ മൃതദേഹത്തോടൊപ്പവും ആയാള്‍ കഴിഞ്ഞു. ആറു നാളുകള്‍.
യു.കെയിലാണ് സംഭവം. വെന്‍ഡിയുടെ ഭാര് റസല്‍ ഡേവിസണ്‍ കഴിഞ്ഞ മാസമാണ് മരിച്ചത്. മരണത്തോടുള്ള ജനങ്ങളുടെ മാനസികാവസ്ഥ മാറ്റാനാണ് താനങ്ങിനെ ചെയ്തതെന്നാണ് വെന്‍ഡിയുടെ വിശദീകരണം. ണ്ടായിരുന്നില്ലെന്നും വെന്‍ഡി പറയുന്നു.
കാന്‍സര്‍ രോഗിയായിരുന്നു റസല്‍. 2006ല്‍ നാല്‍പതാമത്തെ പിറന്നാളാഘോഷം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് റസലിന്റെ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. റസലിനെ ഏതെങ്കിലും ഡോക്ടര്‍മാരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കാന്‍ വെന്‍ഡി തയ്യാറായിരുന്നില്ല. അവരുടെ ചികിത്സും ആരോഗ്യ പര്പാലനവും വെന്‍ഡി തന്നെ ഏറ്റെടുത്തു. സ്വന്തമായ പരീക്ഷണങ്ങളിലൂടെ റസലിന്റെ ജീവന്‍ നിലനിര്‍ത്താനായിരുന്നു വെന്‍ഡിയുടെ ശ്രമം. കീമോ തെറാപ്പിയടക്കമുള്ള ചിക്ത്‌സാ രീതി ഉപേക്ഷിക്കാനുള്ള തങ്ങളുടെ തീരുമാനമാണ് റസലിനെ ഇത്രയും കാലം ജീവിപ്പിച്ചതെന്ന് വെന്‍ഡി വിശ്വസിക്കുന്നു.
2014ല്‍ ആറു മാസത്തെ ആയുസ്സെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് യൂറോപ്പു മുഴുവന്‍ ചുറ്റണമെന്ന റസലിന്റെ ആശ പൂര്‍ത്തീകരിക്കാനും ഇറങ്ങി വെന്‍ഡി. ഒടുവില്‍ വേദന അധികമായപ്പോള്‍ യാത്ര അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. അവസാന നിമിഷങ്ങള്‍ വീട്ടിലായിരിക്കണമെന്നതും ഇവരുടെ ആശയായിരുന്നു. ഏപ്രല്‍ 21നാണ് റസല്‍ ഈ ലോകത്തോടു വിട പറഞ്ഞത്.
ശാന്തമായിരുന്നു അവരുടെ അന്ത്യ യാത്ര. അവരുടെ കൈകള്‍ എന്നോട് ചേര്‍ത്തു വെച്ചു. അവരുടെ പ്രിയപ്പെട്ട വളര്‍ത്തു നായ ഏല്‍വിസും അവരുടെ വലതുവശം ചേര്‍ന്നുണ്ടായിരുന്നു- വെന്‍ഡി വിവരിച്ചു. അവസാന നിമിഷങ്ങള്‍ സ്വന്തക്കാരോടൊപ്പമാവുന്നത് രോഗിക്ക് ഏറെ ആശ്വാസം പകരുമെന്നും വെന്‍ഡി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."