'ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ നിര്‍ത്തരുത്, എടുത്ത് പുറത്തു കളയണം'- അബ്ദുല്ലക്കുട്ടിക്ക് മറുപടിയുമായി എ.എം രോഹിത്
തിരുവനന്തപുരം: മോദിയെ പ്രശംസിച്ച അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ.പി.സി.സി അംഗം എ.എം രോഹിത്. ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും പാര്‍ട്ടി വച്ചു പൊറുപ്പിക്കരുതെന്നാണ് രോഹിത് പറയുന്നത്.
കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്- രോഹിത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അബ്ദുല്ലക്കുട്ടിക്ക് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോണ്‍ഗ്രസിന്റെ ചെലവില്‍ ആകരുതെന്നും ഇത്തരക്കാരെ എടുത്ത് പുറത്തു കളയണമെന്നും രോഹിത് ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തില്‍ വച്ച് പുലര്‍ത്തരുത്.എടുത്ത് പുറത്തു കളയണം.
കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അത് നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.
അദ്ദേഹത്തിന് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോണ്‍ഗ്രസിന്റെ ചിലവില്‍ ആകരുത്. മോദി സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങള്‍ മതേത്വര വിശ്വാസികളുടെ മുന്നില്‍, മനസ്സില്‍ മോദികുറ്റക്കാരാനാണ്.നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യില്‍ പറ്റിയിട്ടുള്ളവനാണ്.
പോകാന്‍ ഉദ്ദേശിക്കുന്നണ്ടെങ്കില്‍ പെട്ടെന്ന് പോണം മിസ്റ്റര്‍ പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങള്‍ക്ക് രണ്ട് കൂടാരവും തുല്യരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."