കൊവിഡ് പ്രതിസന്ധിക്കിടെയും സ്വകാര്യ മേഖലയിൽ സഊദിവൽക്കരണത്തിൽ വർധനവ്
റിയാദ്: കൊവിഡ് പ്രതിസന്ധിക്കിടെയും സ്വകാര്യ മേഖലയിൽ സഊദി വൽക്കരണത്തിൽ വർധനവ്. ഈ വർഷം മൂന്നാം പാദത്തിലെ കണക്കനുസരിച്ച് സ്വകാര്യ മേഖലയിൽ സഊദിവൽക്കരണം 21.54 ശതമാനമയാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.40 ശതമാനമായിരുന്നുവെന്ന് ദേശീയ ലേബർ ഒബ്സർവേറ്ററി കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് സ്വകാര്യ മേഖലയിൽ സഊദിവൽക്കരണത്തിൽ വർഷം തോറും ഉയർച്ചയുണ്ടാകുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽ 2016 ൽ 16.33 ശതമാനം, 2017 ൽ 17.08, 2018 ൽ 19.43 എന്നിങ്ങനെയാണ് കണക്കുകൾ. ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം ഗോസിയിൽ രജിസ്റ്റർ ചെയ്ത സഊദികളുടെ എണ്ണം 1,759,558 ആണ്. മുൻവർഷത്തേക്കാൾ 81,430 അധികം സ്വദേശികളാണ് രജിസ്റ്റർ ചെയ്തത്. ആകെയുള്ള സ്വദേശി തൊഴിലാളികളിൽ 66.74 പുരുഷന്മാരും 33.26 പേർ വനിതകളുമാണ്
പ്രവിശ്യ തിരിച്ചുള്ള കണക്കുകളിൽ കിഴക്കൻ പ്രാവിശ്യയാണ് സഊദിവൽക്കരണത്തിൽ മുന്നിൽ. 25.16 ശതമാനമാണ് ഇവിടെ സ്വകാര്യ മേഖലയിലെ സഊദിവൽക്കരണം. റിയാദിൽ 21.89 ശതമാനവും മക്ക പ്രവിശ്യ 21.47 ശതമാനം, മദീന 19.27, അസീർ 17.85 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."