HOME
DETAILS

ട്രെയിനില്‍ യാത്രക്കാരിയെ ഉടുമുണ്ട് പൊക്കി കാണിച്ചു; ലോട്ടറി വില്‍പനക്കാരന്‍ അറസ്റ്റില്‍

  
backup
September 18 2018 | 23:09 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf

 

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരിയെ ഉടുമുണ്ട് പൊക്കി കാണിച്ചുവെന്ന കേസില്‍ ലോട്ടറി വില്‍പനക്കാരനെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് പുല്ലൂര്‍ വിഷ്ണുമംഗലം ഹരിപുരത്തെ തലക്കുളം സുധീഷ് (40)നെ കാസര്‍കോട് റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഏഴോടെ മംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസിന്റെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് യുവാവ് കണ്ണിറുക്കുകയും ഉടുമുണ്ട് പൊക്കി കാണിക്കുകയും ചെയ്തത്. സംഭവം നടക്കുമ്പോള്‍ ട്രെയിന്‍ ചെറുവത്തൂര്‍ സ്റ്റേഷന്‍ വിട്ടിരുന്നു. യുവതി ബഹളം വച്ചതോടെ സഹയാത്രികരും റെയില്‍വേ പൊലിസും എത്തി ഇയാളെ തടഞ്ഞ് വെച്ചു.
തുടര്‍ന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ ഇതേ ട്രെയിനില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് മാവേലി എക്‌സ്പ്രസ് 15 മിനുട്ട് പയ്യന്നൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഇന്നലെ രാവിലെ കണ്ണൂര്‍ റെയില്‍വേ പൊലിസ് വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കാസര്‍കോട് റെയില്‍വേ പൊലിസിനു കൈമാറി. കാസര്‍കോടെത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago