HOME
DETAILS

ധനസമാഹരണം: അരൂര്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 2.46 കോടി

  
backup
September 19 2018 | 02:09 AM

%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4

അരൂര്‍: സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുന്നതിനായി അരൂര്‍ മണ്ഡലാടിസ്ഥാനത്തിലുള്ള ധനസമാഹരണം പൂര്‍ത്തിയായി. മണ്ഡലത്തില്‍ നിന്ന് ആകെ ലഭിച്ചത് 2,46,20,729 രൂപ. പൂച്ചാക്കല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന തൈക്കാട്ടുശേരി ബ്ലോക്കിന് കീഴിലുള്ള അഞ്ചു പഞ്ചായത്തുകള്‍ സമാഹരിച്ച 75,13,747 രൂപയും എരമല്ലുര്‍ എം.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള അഞ്ചു പഞ്ചായത്തുകളില്‍ നിന്ന് സമാഹരിച്ച 17,10,6982 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്.
ജില്ലയിലെ ധനസമാഹരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക ഏറ്റുവാങ്ങിയത്. പൂച്ചക്കല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ തൈക്കാട്ടുശേരി ബ്ലോക്കിന് കീഴിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് 13,07,951 രൂപയും പാണാവള്ളി ഗ്രാമപഞ്ചായത്ത് 22,26,200 രൂപയും, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 18,21,080 രൂപയും, പെരുമ്പളം ഗ്രാമപഞ്ചായത്ത് 55,001 രൂപയും, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് 10,541,65 രൂപയും സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കി.
പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള അരൂര്‍ ഗ്രാമപഞ്ചായത്ത് ജില്ലയിലെ തന്നെ മികച്ച നിലവാരത്തില്‍ 84,96,500 രൂപയും, എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് 22,29,880 രൂപയും കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് 81,5864 രൂപയും, കുത്തിയതോട് ഗ്രാമപ്പഞ്ചായത്ത് 11,70,020 രൂപയും തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത് 25,17,267 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നല്‍കി. പട്ടണക്കാട് ബ്ലോക്ക് 15,92,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജില്ലയിലെ ഒരു ബ്ലോക്ക് നല്‍കുന്ന ഏറ്റവും വലിയ വിഹിതമാണ് ഇത്. അരൂര്‍ പ്രദേശത്തെ വ്യവസായികള്‍ നേരത്തെതന്നെ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയ പഞ്ചായത്ത് അരൂര്‍ ഗ്രാമപഞ്ചായത്താണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങി അനേകം ആളുകളാണ് ധനസമാഹരണത്തില്‍ പങ്കാളികളായത്.
തദ്ദേശ സ്ഥാപനങ്ങളെ കൂടാതെ ഈ പ്രദേശങ്ങളിലെ പള്ളി കമ്മിറ്റികള്‍, മത സംഘടനകള്‍, ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങള്‍, സാംസ്‌ക്കാരിക സാമൂഹ്യ സംഘടനകള്‍, പ്രവാസി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങിയവയെ പ്രതിനിധീകരിച്ചുള്ളവരും വ്യക്തികളും സംഭാവന നല്‍കാനായി എത്തിയിരുന്നു.
പൂച്ചക്കല്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ധനസമാഹരണ യോഗത്തില്‍ എ.എം ആരിഫ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് തുടങ്ങിയവര്‍ ധനസമാഹരണത്തില്‍ പങ്കെടുത്തു.
എരമല്ലൂര്‍ എം.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന ധനസമാഹരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമ ജോജോ, പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് മണി പ്രഭാകരന്‍, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാര്‍ ധനസമാഹരണത്തില്‍ പങ്കെടുത്തു. ജില്ല കലക്ടറുടെ ചുമതലയുള്ള എന്‍. പദ്മകുമാര്‍ സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  a day ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  a day ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  2 days ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  2 days ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  2 days ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  2 days ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  2 days ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  2 days ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  2 days ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  2 days ago