സ്‌നേഹത്തിനെതിരെയല്ല, വെറുപ്പിനെതിരെയാണ് നിയമം കൊണ്ടുവരേണ്ടത് ഇതൊക്കെ ഹിന്ദുത്വവാദികളോട് ആര് പറയും?- ശശി തരൂര്‍
ന്യൂഡല്‍ഹി: ലവ് ജിഹാദിനെതിരെ നിയമം നിര്‍മിക്കുമെന്ന മധ്യപ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. '്പ്രണയത്തിനെതിരെയല്ല, വിദ്വേഷത്തിനെതിരെയാണ് നിയമനിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറയുക?'' എന്ന് ശശി തരൂര്‍ തന്റെ ഫേസ്ബുക്കില്‍ കുറിപ്പില്‍ ചോദിച്ചു.
Who will tell the Hindutvavadis that we need to legislate against hate, not against love?
— Shashi Tharoor (@ShashiTharoor) November 17, 2020
“Law Against 'Love Jihad' Soon, 5 Years' Jail, Says Madhya Pradesh Minister”: https://t.co/i5SVEYE5d9
മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ അറിയിപ്പ് സംബന്ധിച്ച വാര്‍ത്തയും ശശി തരൂര്‍ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലവ് ജിഹാദിനെ നേരിടാനുള്ള നിയമനിര്‍മാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അഞ്ചു വര്‍ഷം വരെ കഠിനതടവ് ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."