തുറമുഖങ്ങളില്‍ സുരക്ഷ ശക്തമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് തുറമുഖങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ മാരിടൈം ബോര്‍ഡ് തീരുമാനിച്ചു.
തിരുവനന്തപുരത്തെ വിഴിഞ്ഞം, കൊല്ലത്തെ തങ്കശേരി, കണ്ണൂരിലെ അഴീക്കല്‍, കോഴിക്കോട്ടെ ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കുന്നത്.
കടല്‍കടന്ന് തീവ്രവാദികള്‍ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാല് തുറമുഖങ്ങളിലും റഡാറും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനവും കാമറകളും സ്ഥാപിക്കും.
കൂടാതെ സുരക്ഷാചുമതല സി.ഐ.എസ്.എഫിന് കൈമാറും. കപ്പലുകള്‍ക്ക് സുരക്ഷാപാതയൊരുക്കല്, ഇമിഗ്രേഷന്‍ സംവിധാനം, കസ്റ്റംസുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഏകീകൃതമാക്കല്‍, കംപ്യൂട്ടര്‍ ഡിജിറ്റലൈസേഷന് സംവിധാനം, പുറംകടലില്‍ വരുന്ന കപ്പലുകളെ ബെര്ത്തിലെത്തിക്കുന്നതിന് കപ്പിത്താന്മാരെ പോര്‍ട്ട് പൈലറ്റുമാരാക്കി നിയമിക്കല്‍ എന്നിവ മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."