ചെമ്പൈസംഗീതത്തെ നൈപുണ്യം പോലെ കാത്തുസൂക്ഷിച്ച് ചെമ്പൈയുടെ കുടുംബം
പാലക്കാട്:സംഗീതത്തിന്റെ മാധുര്യം തുളുമ്പി നില്‍ക്കുന്ന കോട്ടായി ചെമ്പൈ ഗ്രാമം.പാരമ്പര്യമായുള്ള സംഗീതത്തെ നെഞ്ചോടു ചേര്‍ത്ത് ഇന്നും ചെമ്പൈ ഗ്രാമം നിലകൊള്ളുന്നു. അഞ്ച് തലമുറകളായിട്ടുള്ള സംഗീത കുടുംബമാണ് ചെമ്പൈയുടേത്. വൈദ്യനാഥ ഭാഗവതര്‍ക്കുശേഷം സംഗീത മഹാത്മ്യം മുന്നോട്ട് കൊണ്ടു പോകുന്നത് അദ്ദേഹത്തിന്റെ പേരക്കുട്ടിയായ ചെമ്പൈ സുരേഷും കുടുംബവുമാണ്.
1914 ല്‍ തുടങ്ങിയ സംഗീതോത്സവം 103 വര്‍ഷമായി ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ചെമ്പൈ സുരേഷാണ് നടത്തി വരുന്നത്.സ്വന്തം ചെലവില്‍ തന്നെയാണ് നടത്തുന്നത്.കുംഭ മാസത്തിലാണ് സംഗീതോത്സവം നടത്തുന്നത്.സംഗീത മാധുര്യം വിസ്മയിക്കുന്നതിനായി 400 കണക്കിന് കുട്ടികളാണ് ചെമ്പൈ ഗ്രാമത്തില്‍ സംഗീതം പഠിക്കാന്‍ വരുന്നത്.ജാതി-മത ഭേദമില്ലാതെ പാരമ്പര്യമായും സംഗീതം പഠനം നടത്തുന്നതാണ് ചെമ്പൈ കുടുംബം.ചെമ്പൈ സുരേഷും മറ്റ് നാല് അദ്ധ്യാപകരും കൂടിയാണ് ഇപ്പോള്‍ സംഗീതം പഠിപ്പിക്കുന്നത്.പാരമ്പര്യമായുള്ള ഭവനത്തെ വൈദ്യനാഥ ഭാഗവതരുടെ സ്മാരകത്തോട് ചേര്‍ത്ത് ഇന്നും കാത്തു സൂക്ഷിക്കുകയാണ്.
കേരളത്തിന്റെ സംഗീതപാരമ്പര്യത്തിലും സംസ്‌കാരത്തിലും അഭിമാനമുള്ള സംഗീതജ്ഞനായിരുന്നു ചെമ്പൈ. 1896 സെപ്റ്റംബര്‍ 14ന് ചെമ്പൈ ഗ്രാമത്തിലാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ജനിച്ചത്. നാലു വയസ്സില്‍ തുടങ്ങിയ സംഗീതം മരണം വരെയും നിലനിര്‍ത്തി പ്രശസ്ത സംഗീതജ്ഞാനായി മാറുകയായിരുന്നു.
അദ്ദേഹത്തിന്റെ ഗുരു എന്നത് അനന്ത ഭാഗവതരായ അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു മക്കളാണ് വൈദ്യനാഥ ഭാഗവതരും സുബ്രഹ്മണ്യ ഭാഗവതരും. അച്ഛന്‍ പഠിപ്പിച്ചു കൊടുത്ത സംഗീതത്തില്‍ അവര്‍ രണ്ടു പേരും പ്രഗല്‍ഭരായി.
ഒരുമിച്ച് പാടുമ്പോള്‍ ഒരാളുടെ ശരീരമായേ തോന്നുകയൊള്ളൂ.ഏഴാം വയസ്സില്‍ സംഗീത അരങ്ങേറ്റം ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്നു. ചെറിയ പ്രായത്തിന്റെ ചുറുചുറുപ്പോടുക്കൂടി സംഗീതത്തിന്റെ ഉത്തമാംഗങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ട് രണ്ടു മണിക്കൂര്‍ നേരമായിരുന്നു അവരുടെ അരങ്ങേറ്റ കച്ചേരി.
അതിനുശേഷം വെള്ളിനേഴിയിലെ ഒളപ്പമണയുടെ ഉത്സാഹത്തില്‍ ചെമ്പൈ സഹോദരുടെ ആദ്യ കച്ചേരി കാന്തളൂര്‍ ക്ഷേത്രത്തില്‍ നടന്നു. പിന്നീട് വൈക്കത്തമ്പലത്തിലും ഗുരൂവായുരിലും കച്ചേരി നടന്നിരുന്നു. പിന്നീട് എല്ലാ ഏകാദശി നാളിലും ഗുരൂവായൂരില്‍ കച്ചേരി നടത്താനുള്ള അവസരം ലഭിച്ചു. അങ്ങനെ സംഗീതോത്സവ കമ്മിറ്റിയില്‍ അംഗമാക്കാന്‍ കഴിഞ്ഞു.
1972ല്‍ ചെമ്പൈ പണിത ശ്രീ പാര്‍ത്ഥസാരധി ക്ഷേത്രത്തില്‍ ആദ്യമായി ഏകാദശി ഉത്സവത്തില്‍ യേശുദാസ് കച്ചേരി അവതരിപ്പിച്ചത്.1974 ഓക്ടോബര്‍ 16ന് വൈദ്യനാഥ ഭാഗവതരുടെ മരണശേഷം 1934ല്‍ തുടങ്ങി വെച്ച പാര്‍ത്ഥസാരഥി സംഗീതോത്സവം ഇപ്പോള്‍ ചെമ്പൈ സുരേഷാണ് എല്ലാവര്‍ഷവും ഗംഭീരമായി നടത്തുന്നത്. സംഗീതോത്സവത്തില്‍ എല്ലാ വര്‍ഷവും യേശുദാസും കുടുംബവും വന്നുചേരും.
അദ്ദേഹത്തിന്റെ എല്ലാ തിരക്കുകളും ഒഴിവാക്കി സംഗീതാര്‍ച്ചനയ്ക്കായി ചെമ്പൈ ഭവനത്തില്‍ എത്താറുണ്ട്.അതുകൊണ്ട് തന്നെ ചെമ്പൈ കുടുംബത്തിന് യേശുദാസുമായി നല്ല ആത്മബന്ധം ഇന്നും നിലനില്‍ക്കുന്നുണ്ട്.അതുപോലെ ഗുരൂവായൂരിലും ചെമ്പൈയുടെ പേരില്‍ സംഗീതോത്സവം നടത്തുന്നുണ്ട്.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സംഗീത കാലഘട്ടിന്റെ മായാത്ത ഓര്‍മ്മകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതോത്സവത്തിലൂടെ നിലനിന്നുവരുന്നു.ആ മഹാ സംഗീതജ്ഞന്റെ ഉപകരണങ്ങള്‍ ഇന്നും ഭവനത്തില്‍ കാത്തു സൂക്ഷിച്ച് സംഗീതം പാരമ്പര്യം കെടാ വിളക്കുപോലെ ചെമ്പൈ സുരേഷും കുടുംബവും മുന്നോട്ട് പോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."