HOME
DETAILS

സഊദി സ്വപ്‌ന പദ്ധതി പ്രദേശത്തെ വിമാനത്താവളം പ്രവർത്തനമാരംഭിച്ചു 

  
backup
July 01 2019 | 10:07 AM

neom-saudi-first-airport

റിയാദ്: സഊദി സ്വപ്‌ന പദ്ധതിയായ പശ്ചിമ മേഖലയിലെ ശർമായിലെ നിയോം പദ്ധതി പ്രദേശത്ത് നിർമിക്കുന്ന നിയോം ബേ എയർപോർട്ട് പ്രവർത്തനമാരംഭിച്ചു. സഊദിയിലെ 28 ആമത്തെ വിമാനത്താവളമായ നിയോം ബേ മേഖലയിലെ ആദ്യ 5ജി വിമാനത്താവളം കൂടിയാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി റിയാദ് വിമാനത്താവളത്തിൽ നിന്നും സഊദി എയർ ലൈൻസിന്റെ ആദ്യ വിമാനം നിയോം ബേ വിമാനത്താവളത്തിൽ ഇറങ്ങി.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നുള്ള പ്രഥമ സർവീസിന്റെ ഉദ്ഘാടന ചടങ്ങിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹാദി അൽമൻസൂരി, സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ, നിയോം കമ്പനി സി.ഇ.ഒ എൻജിനീയർ നദ്മി അൽനസ്ർ എന്നിവരും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെയും സഊദിയയിലെയും നിയോം കമ്പനിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 


പ്രഥമ സർവീസിലെ യാത്രക്കാരിൽ ഭൂരിഭാഗവും നിയോം കമ്പനി ജീവനക്കാരായിരുന്നു. പദ്ധതി പ്രദേശത്ത് ജോലിയിൽ പ്രവേശിക്കുന്നതിനാണ് ഇവർ റിയാദിൽ നിന്ന് യാത്ര തിരിച്ചത്. പുതിയ വിമാനത്താവളത്തിന് അയാട്ട അംഗീകാരവും  ലഭ്യമായിട്ടുണ്ട്.


വിഷൻ 2030 പദ്ധതിയുടെ ഭാഗമായ വൻകിട പദ്ധതിക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആദ്യത്തെ എയർപോർട്ടാണ് നിയോം ബേ. ലോക ജനസംഖ്യയിലെ 70 ശതമാനം പേർക്കും എട്ടു മണിക്കൂറിനകം വിമാന മാർഗം എത്താൻ കഴിയുമെന്നത് നിയോം ബേ എയർപോർട്ടിന്റെ പ്രത്യേകതയാണ്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും നവീനവും പ്രാധാന്യമേറിയതുമായ നിയോം എയർപോർട്ട് സഊദി, ജോർദാൻ, ഈജിപ്ത് എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് സ്ഥിതി ചെയ്യുന്നത്. നിയോം പദ്ധതി പ്രദേശത്ത് 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago