കണ്‍സ്യൂമര്‍ ഫെഡിനെ അഴിമതിയില്‍ നിന്ന് മുക്തമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍: മന്ത്രി
പേരാമ്പ്ര: കണ്‍സ്യൂമര്‍ഫെഡിനെ 64 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയ സ്ഥാപനമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനു മാറ്റാന്‍ കഴിഞ്ഞതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നേരത്തെ 415 കോടി രൂപയുടെ നഷ്ടമുണ്ടാക്കി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയായിരുന്നു.
തലപ്പത്തിരിക്കുന്നവര്‍ അഴിമതിക്കാരാവുമ്പോള്‍ കീഴ്ത്തട്ടിലുള്ളവരും കൈക്കൂലിക്കാരും സ്ഥാപനങ്ങളോട് കൂറില്ലാത്തവരുമായി മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള സ്റ്റേറ്റ് കോപറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ചക്കിട്ടപാറ സര്‍വിസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ ആരംഭിച്ച ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് മാര്‍ക്കറ്റ് പദ്ധതിവഴി ന്യായവിലക്കു പഠനോപകരണങ്ങള്‍ ലഭ്യമാകുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസകരമാണെന്നു മന്ത്രി പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷയായി. ബാങ്കിന്റെ പൊതുനന്മ ഫണ്ടുപയോഗിച്ചു നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും ക്രെഡിറ്റ് കാര്‍ഡ് വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എ.കെ പത്മനാഭന്‍, സുജാത മനയ്ക്കല്‍, കെ. സുനില്‍, ജിതേഷ് മുതുകാട്, എന്‍.പി ബാബു, പള്ളൂരുത്തി ജോസഫ്, പ്രകാശ് മുള്ളന്‍കുഴി, ബേബി കാപ്പുകാട്ടില്‍, രാജന്‍ വര്‍ക്കി, കെ.പി മനോഹരന്‍, വര്‍ഗീസ് കോലത്തുവീട്ടില്‍, ഇ.എസ് ജെയിംസ്, ബാങ്ക് സെക്രട്ടറി വി. ഗംഗാധരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."