നെടുങ്കണ്ടം ചിട്ടി തട്ടിപ്പു കേസില്‍ തനിക്ക് പങ്കില്ല; വനിതാ പൊലിസുകാര്‍ മര്‍ദ്ദിച്ചുവെന്നും മഞ്ജു
ഇടുക്കി: നെടുങ്കണ്ടം പൊലിസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഹരിത ചിട്ടി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്നും വനിതാ പൊലിസുകാര്‍ തന്നെ മര്‍ദ്ദിച്ചതായും മൂന്നാം പ്രതി മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. രാജ്കുമാറിനെ പൊലിസ് മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഭാഗത്തു നിന്ന് ചെറിയ പ്രതികരണങ്ങളുണ്ടായെങ്കിലും മര്‍ദ്ദിച്ചിട്ടില്ല. തന്നെയും മറ്റൊരു പ്രതി ശാലിനിയൈയും അറസ്റ്റ് ചെയ്ത ശേഷം വനിതാ പൊലിസുകാര്‍ മര്‍ദ്ദിച്ചു.
രാജ്കുമാറിനെയും ശാലിനിയെയും ഒരു മാസത്തെ പരിചയം മാത്രമേയുള്ള. നാട്ടുകാരില്‍ നിന്നും 15 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. പിടികൂടുന്ന സമയത്ത് ശാലിനിയുടെ 235000 രൂപയും രാജ്കുമാറിന്റെയടുത്ത് 75000 രൂപയുമാണുണ്ടായിരുന്നത്.
പുളിയന്മലയില് വച്ച് നാട്ടുകാര്‍ കൈമാറിയപ്പോള്‍ രാജ്കുമാറിനെ പൊലിസ് മര്‍ദ്ദിച്ചു. പട്ടംകോളനി സഹകരണബാങ്കിലെ അക്കൗണ്ട് സംബന്ധിച്ച് തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. 13 വര്‍ഷം മുമ്പാണ് പട്ടംകോളനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. ഗോപാലകൃഷ്ണനെതിരേ ഉയരുന്ന ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."