വോട്ടിങ് പുരോഗമിക്കുന്നു; പോളിങ് 60 ശതമാനത്തിലേക്ക് ; കൂടുതല്‍ ആലപ്പുഴയില്‍
തിരുവനന്തപുരം: കൊവിഡിനെ വകവെക്കാതെ കേരളം ബൂത്തുകളിലെത്തുകയാണ്. പോളിങ് അറുപത് ശതമാനത്തിലേക്ക് നീങ്ങുകയാണ്.
അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം ആലപ്പുഴയിലാണ്.
2 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 53 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം 53%, കൊല്ലം 57%,പത്തനംതിട്ട 57%,ഇടുക്കി 58.5%, ആലപ്പുഴ 60% എന്നിങ്ങനെയാണ് പോളിങ് നില.
മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി തോമസ് ഐസക് എന്നിവരെല്ലാം വോട്ട് രേഖപ്പെടുത്തി.
അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടര്‍മാര്‍ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
ഇന്നലെ മുതല്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിന്റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്‌നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."