HOME
DETAILS

എച്ച്-വണ്‍ എന്‍-വണ്‍ പനിക്കെതിരേ ജാഗ്രത വേണം: ആരോഗ്യവകുപ്പ്

  
backup
September 30 2018 | 05:09 AM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95

ആലപ്പുഴ: എച്ച്-വണ്‍ എന്‍-വണ്‍ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അറിയിച്ചു. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ശ്വാസം മുട്ടലോ അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറെ സമീപിക്കണം.
ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, മറ്റ് ദീര്‍ഘകാല രോഗമുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ക്ക് രോഗലക്ഷണമുണ്ടായാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന വിറയല്‍, ക്ഷീണം, തുടങ്ങിയവയാണ് എച്ച്-വണ്‍ എന്‍-വണ്‍ പനിയുടെ ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്-വണ്‍ എന്‍-വണ്‍ പനി. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഒരു മീറ്ററിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് രോഗം പകരുകയും ചെയ്യുന്നു.
കൂടാതെ വൈറസാല്‍ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടായാലും രോഗപ്പകര്‍ച്ച ഉണ്ടാകുന്നു. രോഗിയുമായി അടുത്ത് ഇടപഴകുകയോ രോഗബാധ സ്ഥിരീകരിച്ച പ്രദേശത്ത് വസിക്കുകയാണെങ്കിലോ എച്ച്-വണ്‍ എന്‍-വണ്‍ പനിയാണോയെന്ന് സംശയിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കൂടെക്കൂടെ കഴുകുക, രോഗികള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ വിശ്രമിക്കുക. ജോലിസ്ഥലം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലം എന്നിവിടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക പൂര്‍ണവിശ്രമമെടുക്കുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും മെഡിക്കല്‍ ഓഫിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ കടം ആറ് ലക്ഷം കോടി; ബാധ്യതയായി കിഫ്ബി, 22% ഡി.എ കുടിശ്ശിക | Kerala Debt Crisis

Kerala
  •  2 months ago
No Image

ജഗ്ദീപ് ധന്‍ഖര്‍ എവിടെ? വിരമിച്ച ശേഷം കാണാനില്ലെന്ന് കപില്‍ സിബല്‍; ചോദിച്ച വക്താവിനെ ബിജെപി പുറത്താക്കി

National
  •  2 months ago
No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  2 months ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  2 months ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  2 months ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  2 months ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 months ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  2 months ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  2 months ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  2 months ago