HOME
DETAILS

ഭരണപക്ഷ അധ്യാപക നേതാവ് ഇടപെട്ടു: പൈനൂര്‍ സ്‌കൂളില്‍ അധ്യാപികയെത്തില്ല

  
backup
September 30, 2018 | 6:02 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%87

വാടാനപ്പള്ളി: ഭരണപക്ഷ അധ്യാപകനേതാവ് ഇടപെട്ടു. പൈനൂര്‍ സ്‌കൂളില്‍ അധ്യാപികയെത്തില്ല. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഏറെ മുന്നേറിയെന്നു പറയുന്ന കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എന്‍.എല്‍.പി പൈനൂരിലെ വിദ്യാര്‍ഥികളാണ് നാലാം ക്ലാസില്‍ ഈ അധ്യയന വര്‍ഷത്തില്‍ അധ്യാപികയില്ലാതെ വലയുന്നത്.
ഏറെ നാള്‍ അധ്യാപികക്കായി ഡി.ഡി ഓഫിസില്‍ കയറിയിറങ്ങിയാണ് രണ്ടു ദിവസം മുന്‍പ് അധ്യാപികയെ നിയമിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയത്. സംരക്ഷിത അധ്യാപികയായി വെമ്പല്ലൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ജോലി ചെയ്യുന്ന എ.സി ലിജി എന്ന അധ്യാപികയെയാണ് തൃശൂര്‍ ഡി.ഡി.ഇ.ഓഫിസ് പൈനൂര്‍ എന്‍.എല്‍.പി സ്‌കൂളിലേക്ക് നിയമിച്ചുകൊണ്ട് ഉത്തരവായത്.
ഉത്തരവ് ലഭിച്ച് തൊട്ടടുത്ത ദിവസം ജോലിക്ക് പ്രവേശിക്കുമെന്നു ഉറപ്പു നല്‍കിയ അധ്യാപികയാകട്ടെ തൊട്ടടുത്ത ദിവസം തന്നെ വിസമ്മതം അറിയിച്ചു ഡി.ഡി ഓഫിസില്‍ കത്തു നല്‍കി നിയമനം അസാധുവാക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ഉപജില്ലയിലെ പ്രമുഖ കെ.എസ്.ടി.എ നേതാവിന്റെ ഇടപെടലാണ് നിയമനം റദ്ദാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
ഈ നേതാവിന്റെ ഭാര്യ ഇതേ വിദ്യാലയത്തിലെ അധ്യാപികയുമാണത്രേ. ഏറെക്കാലത്തെ പ്രയത്‌നത്തിനു ശേഷം തങ്ങളുടെ വിദ്യാലയത്തിലേക്ക് നിയമിക്കപ്പെട്ട അധ്യാപികയും വരുന്നില്ലെന്നറിഞ്ഞതോടെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് രക്ഷിതാക്കള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പറയുന്നവര്‍ തന്നെയാണ് വിദ്യാര്‍ഥികളെ അനാഥരാക്കി മാറ്റുന്നതെന്ന് അവര്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയില്‍ യുപിഎസ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടവരുടെ എണ്ണം നാലായി; 11 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

International
  •  10 days ago
No Image

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

Kerala
  •  10 days ago
No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  10 days ago
No Image

ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയര്‍

International
  •  10 days ago
No Image

സ്റ്റാർട്ടപ്പുകൾ 7,300;  72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും

Kerala
  •  10 days ago
No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  10 days ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  10 days ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  10 days ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  10 days ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  10 days ago