HOME
DETAILS

തിരൂര്‍ മാര്‍ക്കറ്റില്‍ മാലിന്യവും ദുര്‍ഗന്ധവും; പ്രശ്‌നം പരിഹരിക്കാന്‍ നടപടിയില്ല

  
backup
May 25, 2017 | 8:07 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



തിരൂര്‍: ദിനംപ്രതി നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന തിരൂര്‍ മാര്‍ക്കറ്റില്‍ മാലിന്യപ്രശ്‌നം രൂക്ഷം. മാര്‍ക്കറ്റിലെ ഡ്രൈനേജിലും കോഴിക്കടകള്‍ക്ക് മുന്നിലുമായി കൂത്താടികള്‍ നിറഞ്ഞ മലിനജലവും കോഴിച്ചോരയുള്ള വൃത്തികെട്ട വെള്ളവും കെട്ടികിടക്കുകയാണ്. ഇതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധമാണിവിടെ.
ഡ്രൈനേജില്‍ നിന്ന് മലിനജലം ഒഴുകിപോകാത്തതിനാല്‍ കെട്ടിക്കിടന്ന് മാലിന്യത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്ന അവസ്ഥയാണ്. ഒരു വശത്ത് ഡ്രൈനേജില്‍ മാലിന്യം കെട്ടികിടക്കുമ്പോള്‍ മറുവശത്ത് മത്സ്യമാര്‍ക്കറ്റിലേക്കുള്ള പ്രവേശന വഴിയില്‍ കോഴിക്കടകളില്‍ നിന്നുള്ള ചോര കലര്‍ന്ന വെള്ളമാണ് പരന്നൊഴുകുന്നത്. ഇതിനാല്‍ നടവഴികളില്‍ പോലും വൃത്തിഹീനമായ അവസ്ഥയാണ് തിരൂര്‍ മാര്‍ക്കറ്റില്‍. എന്നാല്‍ നഗരസഭാ അധികൃതര്‍ സമയോചിതമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് തയാറാകുന്നുമില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും കുലുക്കമില്ല. മാര്‍ക്കറ്റിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടാന്‍ കൃത്യമായ സംവിധാനമില്ലാത്തതിനാലാണ് വൃത്തികെട്ട വെള്ളം മാര്‍ക്കറ്റിലെ നടവഴികളില്‍ പോലും പരന്നൊഴുകുന്നത്. യഥാസമയം ഡ്രൈനേജ് വൃത്തിയാക്കാത്തതാണ് മാലിന്യം നിറഞ്ഞ് കൊതുകുകള്‍ പെറ്റുപെരുകാനും ഇടയാക്കുന്നത്. നിലവില്‍ വേനല്‍മഴ പെയ്യുമ്പോള്‍ തന്നെ ചളിക്കുളമാകുന്ന മാര്‍ക്കറ്റ് മഴക്കാലത്ത് തീര്‍ത്തും വൃത്തിഹീനമായ കേന്ദ്രമായി മാറുന്ന സ്ഥിതിയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  a day ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago