ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത് തടയണം: ഹരജിയുമായി സി എം രവീന്ദ്രന്‍ ഹൈക്കോടതിയില്‍
കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നോട്ടിസ് അയച്ചതിന് പിന്നാലെ ഹൈക്കോടതിയില്‍ ഹരജിയുമായി സി.എം രവീന്ദ്രന്‍.നാലാമത്തെ തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടിസ് അയക്കുന്നത്. അതേസമയം താന്‍ രോഗബാധിതനാണെന്നും ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്നാണ് സി.എം രവീന്ദ്രന്‍ ആവശ്യപ്പെടുന്നത്.
ഇഡി തനിക്ക് തുടര്‍ച്ചയായി നോട്ടീസുകള്‍ അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇഡി രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.സ്വപ്ന സുരേഷിന്റെ ചില നിര്‍ണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ഇഡി ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."