സമസ്‌ത ഇസ്‌ലാമിക് സെന്റർ ബുറൈദ അൽ അസ്കാൻ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
ബുറൈദ: സമസ്ത കേരള ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ അൽ അസ്കാൻ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വരുന്ന കമ്മിറ്റി പ്രഖ്യാപന കൗൺസിൽ മീറ്റിൽ റഷീദ് ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഖാഫില ഉംറ സർവീസ് അമീർ അബ്ദുസ്വമദ് മൗലവി വേങ്ങൂർ സ്വാഗതം പറഞ്ഞു. ഡോ: ഹസീബ് പുതിയങ്ങാടി റിട്ടേണിങ് ഓഫീസറും അബ്ദു റസാഖ് അറക്കൽ ചാവക്കാട് നിരീക്ഷകനുമായിരുന്നു.
പ്രധാന ഭാരവാഹികളായി മുഹമ്മദ് യൂസുഫ് കോറാട് (ചെയര്‍മാന്‍), മൻസൂർ അഷ്റഫി അരക്കുപറമ്പ് (പ്രസിഡന്റ്), അബ്ദു റഫീഖ് ചെങ്ങളായി (ജന:സെക്രട്ടറി), മുഹമ്മദ് ഷഫീക് പഴമള്ളൂർ (ട്രഷറര്‍) എന്നിവരെയും ഉസ്മാൻ പുലിക്കണ്ണി (വൈസ് ചെയര്‍മാന്‍), സാദത്ത് കൂരിയാട്, അബ്ദുൽ കരീം കോട്ടക്കൽ (വൈസ് പ്രസിഡന്റുമാർ), ശബീറലി ചാലാട് (വര്‍ക്കിംഗ് സെക്രട്ടറി), മുഹമ്മദ് അലി വേങ്ങര (ഓര്‍ഗ. സെക്രട്ടറി), സാക്കിർ ഓമച്ചപ്പുഴ, കുഞ്ഞി മൊയ്തു ചെത്തല്ലൂർ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."