HOME
DETAILS

സമസ്തയ്ക്കു വര്‍ഗീയ ചിന്തയുള്ളതായി വിമര്‍ശിച്ചിട്ടില്ല: പി. ജയരാജന്‍

  
backup
December 21 2020 | 16:12 PM

p-jayarajan-on-muslim-league-pinarayi-issue65634

 

കണ്ണൂര്‍: സുപ്രഭാതം മുഖപ്രസംഗത്തെക്കുറിച്ച് താന്‍ മീഡിയാ വണ്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനാണെന്നു സി.പി.എം സംസ്ഥാനസമിതി അംഗം പി. ജയരാജന്‍. ഡിസംബര്‍ 19നു ഫേസ്ബുക്ക് കുറിപ്പില്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ മുസ്‌ലിംലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണു മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ഇതു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ നേതൃത്വം തന്നെ ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നതായും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. ഇതേക്കുറിച്ചാണ് മുഖപ്രസംഗം. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുകതന്നെ വേണം എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സി.പി.എം പ്രവര്‍ത്തകന്‍ എന്നനിലയ്ക്ക് ഇതിനോടു പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ വര്‍ഗീയ പ്രചരണത്തിന്റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികള്‍ക്കു കാണാന്‍ കഴിയില്ല. സമസ്തയ്ക്കു വര്‍ഗീയ ചിന്തയുള്ളതായി താന്‍ വിമര്‍ശിച്ചിട്ടുമില്ല. അതേസമയം യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള തെരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വര്‍ഗീയതയ്ക്കു തിരികൊളുത്തുന്നതു യു.ഡി.എഫ് ആണ്.

ജമാഅത്ത് വെല്‍ഫെയര്‍ ബന്ധത്തിനെതിരായി ശക്തമായ നിലപാടെടുത്തവര്‍ സമസ്തയില്‍ ഉണ്ടെന്നതും വസ്തുതയാണ്. വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടെടുക്കുന്ന സര്‍ക്കാരാണു പിണറായിയുടേത്. ആ മുഖ്യമന്ത്രിയെയും സി.പി.എം നേതാക്കളെയും വര്‍ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘ്പരിവാറിന് ഊര്‍ജം പകരുന്നതാണെന്നും പി. ജയരാജന്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago