HOME
DETAILS

സഊദിയിൽ ഗുരുതര ട്രാഫിക് കേസുകൾ ഇനി പബ്ലിക് പ്രോസിക്യൂഷന് കീഴിൽ

  
backup
December 29, 2020 | 7:10 PM

public-prosecution-to-deal-with-traffic-cases-under-nine-circumstances

     റിയാദ്: സഊദിയിൽ ഗുരുതര ട്രാഫിക് കേസുകൾ ഇനി കൈകാര്യം ചെയ്യുക പബ്ലിക് പ്രോസിക്യൂഷൻ. ഇതിനായി പബ്ലിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍മുഖ്ബിലും സഊദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ഗുരുതരമായ ഒമ്പത് ട്രാഫിക് കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുക. ഇതോടെ ഇത്തരം കേസുകളിൽ രാജ്യത്തെ ക്രിമിനൽ നടപടികൾ പ്രകാരമായിരിക്കും കേസുകൾ കൈകാര്യം ചെയ്യുക. അപകട സ്ഥലത്ത് നിന്നും ഒളിച്ചോടൽ ഉൾപ്പെടെയുള്ള വിവിധ കേസുകളാണ് നേരിട്ട് പ്രോസിക്യൂഷന് കൈമാറുക.

    അപകടത്തിൽ മരണം, അംഗവൈകല്യം, പരിക്കുകൾ സംഭവിക്കുക. അപകട സ്ഥലത്ത് നിന്നും ഡ്രൈവർ ഒളിച്ചോടൽ, അപകട സ്ഥലത്ത് വാഹനം നിർത്താതെ ഓടിച്ച് പോകുക, അപകടം ഉടൻ തന്നെ ട്രാഫിക് വിഭാഗത്തെ അറിയിക്കാതിരിക്കുക, പരിക്കേറ്റവർക്ക് സാധ്യമായ സഹായം നൽകാൻ തയ്യാറാകാതിരിക്കൽ, അപകടം നടത്തിയ വാഹനത്തിന്റെ ഡ്രൈവറെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കൽ, കരുതിക്കൂട്ടി അപകടം ഉണ്ടാക്കൽ തുടങ്ങിയ ഗുരുതരമായ ഗുരുതരമായ ട്രാഫിക് പ്രശ്‌നങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിൽ ഉടൻ ട്രാഫിക് വകുപ്പ് പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും പ്രോസിക്യൂഷൻ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

National
  •  21 days ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  21 days ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  21 days ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  21 days ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  21 days ago
No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  21 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  21 days ago
No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  21 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  21 days ago