HOME
DETAILS

കാലിയായി കാലിചന്ത നിയന്ത്രണം ഏര്‍പെടുത്തിയതോടെ പെരുമ്പിലാവ് ചന്തയില്‍ കന്നുകളുടെ വരവ് നിലച്ചു

  
backup
May 30 2017 | 19:05 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4

 

സാധാരണ നിലയില്‍ പതിനായിരത്തിലേറെ കന്നുകള്‍ എത്താറുള്ള പെരുമ്പിലാവില്‍ ഇന്നലെ എത്തിയത് 600 ഓളം മാടുകള്‍ മാത്രമാണ്. റമദാന്‍ ആരംഭിച്ചതോടെ കൂടുതല്‍ മാടുകള്‍ എത്തേണ്ടിടത്താണ് വരവ് വെറും പത്ത് ശതമാനമായി മാറിയത്
കുന്നംകുളം: കന്നുകാലി വില്‍പനക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പെടുത്തിയതോടെ പെരുമ്പിലാവ് കാലിചന്തയില്‍ കന്നുകളുടെ വരവ് നിലച്ചു. സാധാരണ നിലയില്‍ പതിനായിരത്തിലേറെ കന്നുകള്‍ എത്താറുള്ള പെരുമ്പിലാവില്‍ ഇന്നലെ എത്തിയത് 600 ഓളം മാടുകള്‍ മാത്രമാണ്. റമദാന്‍ വ്രതം ആരംഭിച്ചതോടെ കൂടുതല്‍ മാടുകള്‍ എത്തേണ്ടിടത്താണ് വരവ് വെറും പത്ത് ശതമാനമായി മാറിയത്. സാധാരണ ചന്ത ദിവസങ്ങ ളില്‍ കാല് കുത്താന്‍ ഇടമില്ലാത്ത ചന്ത തീര്‍ത്തും ശ്മശാന മൂകമായിരുന്നു. ചൊവ്വാഴ്ചകളില്‍ പൊരുമ്പിലാവ് ചന്തയെന്നാല്‍ ഉത്സവ സമാന മാണ്. കന്ന് കച്ചവടക്കാര്‍ മാത്രമല്ല, വാങ്ങാനും വില്‍ക്കാനും കന്നുകളെ കാണാനുമെത്തുന്നവര്‍. കുപ്പി വള മുതല്‍, കത്തി മൂര്‍ച്ച കൂട്ടുന്നവരും, കയറ് കച്ചവടക്കാരും തുടങ്ങി ഒരു ഉത്സവ പറമ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു. പുറത്ത് ചെറിയ ചായകടകള്‍, വറുത്തെടുക്കുന്ന പൊരി സാധനങ്ങളുടെ ഗന്ധം. ആളെ വിളിച്ചും, ആര്‍പ്പു വിളിച്ചു കച്ചവടക്കാര്‍, വാഹനങ്ങളിലേക്ക് മാടുകളെ കയറ്റുന്ന വേഗം ഡ്രൈവര്‍മാരും കച്ചവട ക്കാരും തമ്മിലുള്ള വില പേശല്‍. മൃഗങ്ങളുടെ വലിപ്പത്തിനൊപ്പം മനസ്സില്‍ തൂക്കമളന്ന് വിലതിട്ടപെടുത്തുന്നവര്‍, ശകാരം, കളിയാക്കല്‍ തുടങ്ങി പൊരുമ്പിലാവിന്റെ തനത് കച്ചവട സംസ്‌കാരമുണ്ട്. കച്ചവടത്തിന്റെ നേരും നെറിയും പഠിക്കാന്‍ പെരുമ്പിലാവില്‍ പോകാന്‍ എഴുത്തുകാരുടെ വാക്കുകള്‍ പിറന്നത് അങ്ങിനെയാണ്. 1928 ല്‍ ആരംഭിച്ച ഈ കച്ചവട സംസ്‌കാരം ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നതിനാല്‍ ഇത് കേവലം ഒരു കച്ചവടം മാത്രമായി കാണാന്‍ ഇവിടുത്തുകാര്‍ക്കാവില്ലെന്നത് കൊണ്ട് തന്നെയാണ്. തിങ്കളാഴ്ചകളില്‍ ആരംഭിക്കുന്ന ആഘോഷം ബുധനാഴ്ച വെളുക്കുവോളം നീളും. പക്ഷെ ഒരു പുതു നിയമം ഇവിടുത്തെ താളങ്ങള്‍ മാറ്റിമറിച്ചു. നോമ്പു കാലമായതിനാല്‍ വലിയ കച്ചവടം പ്രതീക്ഷിച്ചെത്തിയവര്‍ മുഴു വന്‍ നിരാശരായി. വണ്ടിക്കാര്‍ക്ക് തവണകള്‍ അടക്കാനും, സ്‌കൂള്‍ തുറക്കുന്നതിനുമൊക്കെയായി സീസണിലെ ചന്തകള്‍ ഇവര്‍ക്ക് സ്വപ്നങ്ങളുടെ കാലങ്ങളാണ്. പക്ഷെ ഇന്നലെ തീര്‍ത്തും കണ്ണീരിന്റേതായിരുന്നു. ചന്ത തലേന്ന് സാധാരണയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് വാഹനങ്ങളും, അതിലെ തൊഴിലാളികളും ഈ ആഴ്ച എത്തിയില്ല. വന്നത് വെറും 84 വാഹ നങ്ങള്‍. ഇവര്‍ക്ക് ഭക്ഷണം വിളമ്പാന്‍ മാത്രം തുറക്കുന്ന ചെറുകടക്കാര്‍ക്കുള്‍പെടേ ചന്ത പ്രതീക്ഷിച്ചു ജീവിക്കുന്ന നൂറ് കണക്കനാളുകളുടെ ജീവിതത്തില്‍ ഈ ആഴ്ച വറുതിയുടേതായി. ഇനി ഈ വറുതിക്കറുതിയുണ്ടാകുമോ എന്ന് ഇവര്‍ക്കറിയുകയുമില്ല. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങിളില്‍ നിന്നാണ് കൂടുതല്‍ മാടുകള്‍ ഇവിടെയെത്താറുള്ളത്. വന്ന മാടുകളേയാകട്ടെ പൊള്ളുന്ന വിലക്കാണ് കച്ചവടം നടന്നതും. അത് കൊണ്ട് തന്നെ പെരുന്നാള്‍ ദിനങ്ങളില്‍ പോത്തിറച്ചിക്ക് തീപാറുന്ന വിലയുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ ഉപജീവനമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നിയമത്തിന് കൃത്യമായ ഭേതഗതി വേണം. ഇത് തന്നെയാണ് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കും പറയാനുള്ളത്. ചന്തയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് എന്താണ് പറയേണ്ടതന്നറിയുന്നില്ല. ഒന്നു മാത്രം ഇത് തങ്ങളുടെ ജീവിതമാണ്. ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ നിരവധി പേരുണ്ട്. വണ്ടിക്കാര്‍, തട്ടുകടക്കാര്‍, തോല്‍, എല്ല് വ്യാപാരികള്‍. ഇത് ഒരു തൊഴില്‍ മേഖല തന്നെയാണ്. എന്തിന്റെ പേരിലായാലും ഈ നിയമം ബാധിക്കുന്നത് സാധാരണക്കാരെയാണ് എന്നത് സര്‍ക്കാര്‍ തിരിച്ചറിയണമെന്നാണ് ഇവരുടെ പക്ഷം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago