ഉന്നാവോ പെണ്‍കുട്ടിയെക്കുറിച്ച് മോശം പരാമര്‍ശമെന്ന്; തരൂരിനെതിരേ സോഷ്യല്‍ മീഡിയ; പിന്നാലെ വിശദീകരണവും
ന്യൂഡല്‍ഹി: ഉന്നാവോ കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ പരാമര്‍ശിച്ചുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍.
ഉന്നാവോ മകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് വിശുദ്ധി നഷ്ടമായി. അവളുടെ ബന്ധുക്കളും രക്ഷിതാക്കളും ഇപ്പോള്‍ ജീവനുവേണ്ടി, അന്തസിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുതുടങ്ങുതാണ് തരൂരിന്റെ ട്വീറ്റ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം അവള്‍ക്ക് വിശുദ്ധി നഷ്ടപ്പെട്ടു എന്ന കമന്റാണ് വിവാദത്തിലായിരിക്കുന്നത്. ഇത്തരം പരാമര്‍ശം നടത്തിയത് ശരിയല്ലെന്നും മോശമാണെന്നും കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയതോടെ ശശി തരൂരും വിശദീകരണവുമായി എത്തി.
For my critics:A loss of innocence connotes the end of our illusions about the world. A child believes the world is a safe&loving place, because she has that at home. Then she is bullied,attacked,mugged, or raped,&she can no longer trust;she fears people. She loses her innocence.
— Shashi Tharoor (@ShashiTharoor) August 1, 2019
''ലോാകത്തെ കുറിച്ച്ുള്ള നമ്മുടെ മിഥ്യാധാരണകള്‍ക്ക് അന്ത്യമായി എന്നാണ് വിശുദ്ധി നഷ്ടപ്പെട്ടു എന്നതുകൊണ്ടുള്ള ഉദ്ദേശം. ലോകം സുരക്ഷയും സ്നേഹവും നിറഞ്ഞതാണെന്നാണ് ഒരു കുട്ടി കരുതുന്നത്. കാരണം അവള് ആ വീട്ടിലാണ് ജീവിക്കുന്നത്. എന്നാല്‍ പിന്നീട് അവള് ആക്രമിക്കപ്പെടുന്നു, അപഹരിക്കപ്പെടുന്നു, ബലാത്സംഗം ചെയ്യപ്പെടുന്നു..... അവള് ആളുകളെ ഭയപ്പെടുന്നു, വിശുദ്ധി നഷ്ടമാകുന്നു''-വിശദീകരണത്തില്‍ തരൂര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."