HOME
DETAILS

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ വെല്ലുവിളിയാകും

  
backup
June 01, 2017 | 2:12 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa-3

കൊല്ലം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു വെല്ലുവിളിയാകും. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പരിശോധന പേരിനുമാത്രമായി മാറും.
നഗരങ്ങളിലും ദേശീയപാതകളിലുമാണ് പരിശോധന ഏറിയപങ്കും നടക്കുന്നത്. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിബന്ധനകള്‍ ഏറെയുണ്ടെങ്കിലും കൃത്യമായി നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമുണ്ടെങ്കിലും നടപ്പില്‍ വരുത്താന്‍ മിക്ക സ്‌കൂള്‍ അധികൃതരോ മോട്ടോര്‍വാഹനവകുപ്പോ പൂര്‍ണമായും തയാറായിട്ടില്ല. അപകടങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ മാത്രമാണ് പരിശോധന കര്‍ശനമാക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പോ പൊലിസോ നല്‍കിയിട്ടുള്ള പ്രത്യേക പരിശീലനവും ഡ്രൈവര്‍മാര്‍ നേടണമെങ്കില്‍ അതും പാലിക്കപ്പെടുന്നില്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അമിതവേഗത്തിനും അപകടകരമായി വാഹനം ഓടിച്ചതിനും ഒരുതവണ ശിക്ഷിക്കപ്പെട്ടവരാണെങ്കില്‍ അവരെ ഒഴിവാക്കണമെന്ന് നിബന്ധനകളിലുണ്ട്.
വാഹനത്തിനുള്ളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ്, തീ അണയ്ക്കാനുള്ള ഉപകരണം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കുട്ടികളെ കുത്തിനിറച്ച് സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഓരോ വാഹനത്തിലും യാത്രചെയ്യുന്ന കുട്ടികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിയമം പാലിക്കാത്ത ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളാണ് അധികവും. സ്‌കൂള്‍ വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാക്കാതെ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണമെന്നുണ്ടെങ്കിലും ചില സ്‌കൂള്‍ അധികൃതര്‍ അത് ലംഘിക്കാറുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  6 days ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  6 days ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  6 days ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  6 days ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  6 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  6 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  6 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  6 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  6 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  6 days ago