ഹിരോഷിമയിലെ സഡാക്കോ സ്മാരകത്തില്‍ സമര്‍പ്പിക്കാന്‍ ആയിരം കൊക്കുകള്‍ ഫറോക്കില്‍ നിന്ന്
ഫറോക്ക്: നല്ലൂര്‍ നാരായണ എല്‍.പി ബേസിക് സ്‌കൂളിലെ കുട്ടികള്‍ ഹിരോഷിമ ദിനത്തോട് അനുബന്ധിച്ചു തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ നാളെ ജപ്പാനിലേക്ക് പറക്കും. ഹിരോഷിമയിലെ സമാധാന പാര്‍ക്കായ സഡാക്കോ സ്മാരകത്തില്‍ സമര്‍പ്പിക്കാന്‍ വേണ്ടിയാണിത്. ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്ക് ഇരയാകുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ് സഡാക്കോസാക്കി.
സിറ്റിസണ്‍സ് അഫയര്‍സ് ബ്യൂറോ സിറ്റി ഓഫ് ഹിരോഷിമ, നക്കജ്ജിമ ജപ്പാന്‍ 7300811 എന്ന വിലാസത്തിലേക്കാണ് നാളെ ആയിരം കൊക്കുകളുടെ പാര്‍സല്‍ കോഴിക്കോട്ടെ മെയിന്‍ തപാലാപ്പീസില്‍ നിന്ന് അയക്കുക. ഇതിനായി നേരത്തെ തന്നെ സഡാക്കോ സ്മാരക അധികൃതരുമായി ക്ലാസ് ടീച്ചര്‍ ടി.ശുഹൈബ ബന്ധപ്പെട്ടിരുന്നു.
ഹിരോഷിമയിലെത്തുന്ന കൊക്കുകള്‍ സസാക്കിയുടെ സ്മാരകത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവ അയച്ച സ്‌കൂളിന്റെ പേര് അവിടെ ആലേഖനം ചെയ്യും.
ഇതോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ യുദ്ധവിരുദ്ധ പോസ്റ്ററുകളും. ഒ.ഇ,എ.യു എന്ന കോഡ് രൂപീകരിച്ചു യുദ്ധ വിരുദ്ധ മുദ്രാവാക്യവും കുട്ടികള്‍ ഉണ്ടാക്കി. യുദ്ധത്തിനെതിരേ മെഴുകുതിരി കത്തിച്ചു പ്രതിജ്ഞയും ചൊല്ലി.
സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഷാന്‍രാജ് ദിനാചരണ സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ ടി.സുഹൈല്‍, അധ്യാപകരായ കെ.ബീന, ടി.ശുഹൈബ, പി.കെ ആയിഷ എന്നിവര്‍ നേതൃത്വം നല്‍കി. ലയ,സിംറ, രണ്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."