HOME
DETAILS

കേന്ദ്രമന്ത്രി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി, കേന്ദ്രസഹായം വേണ്ടെന്ന്‌ പറഞ്ഞിട്ടില്ല, കേന്ദ്രമന്ത്രി വിളിച്ചിരുന്നു; അപ്പോള്‍ ഹിന്ദി അറിയില്ലെന്നു മാത്രമാണ് പറഞ്ഞതെന്നും പിണറായി

  
backup
August 14 2019 | 11:08 AM

cm-pinarayi-respond-union-minister-vm-muraleedharan-kerala_flood

 

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്രസഹായം ആവശ്യമില്ലെന്ന് കേരളം പറഞ്ഞുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന ചോദ്യംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോടു പറഞ്ഞിട്ടില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍, കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യമില്ല എന്ന തരത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് താന്‍ പറഞ്ഞിട്ടില്ല എന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദി അറിയില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് പറയുകയാണ് ചെയ്തത്. അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചത് ഹിന്ദിയിലാണ്. എനിക്ക് ഹിന്ദി അറിയില്ല. അത് മന്ത്രിയോട് പറയുകയും ചെയ്തു. മലയാളത്തിലല്ല ഇംഗ്ലീഷിലാണ് ഹിന്ദി അറിയില്ല എന്ന കാര്യം കേന്ദ്രമന്ത്രിയോട് താന്‍ പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു. 'I Cannot Understand Hindi' എന്ന ഒറ്റവരിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് ഞാന്‍ പറഞ്ഞത്. ഇംഗ്ലീഷില്‍ വലിയ പരിജ്ഞാനമില്ലെങ്കിലും ഞാന്‍ ഇംഗ്ലീഷില്‍ തന്നെയാണ് മറുപടി നല്‍കിയത്. ഇംഗ്ലീഷില്‍ പറഞ്ഞതും മന്ത്രി ഫോണ്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കൊടുത്തു. ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രയാസമായിട്ടാണോ എന്ന് എനിക്കറിയില്ല. പിന്നീട് പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പര്‍ വാങ്ങി എന്റെ പ്രൈവറ്റ് സെക്രട്ടറിയെ കൊണ്ട് വിളിപ്പിക്കുകയാണ് ചെയ്തത്. ഹിന്ദി അറിയില്ല എന്ന് പറഞ്ഞതല്ലാതെ വേറൊരു വാചകവും കേന്ദ്രമന്ത്രിയോട് ഞാന്‍ പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി വിശദീകരിച്ചു.

കേന്ദ്രമന്ത്രി പറഞ്ഞു എന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് വി.മുരളീധരന്‍ പ്രതികരിച്ചതെന്നും താന്‍ പറയാത്ത കാര്യം മനസിലാക്കാനുള്ള വൈഭവം കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസത്തിനായി പണ്ട് നല്‍കിയ കാശ് കയ്യില്‍ ഉള്ളതുകൊണ്ട് കൂടുതല്‍ പണം ആവശ്യമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോട് പറഞ്ഞു എന്നാണ് വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്‍ പ്രസ്താവന നടത്തിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

cm pinarayi respond union minister vm muraleedharan #kerala_flood 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  a month ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  a month ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  a month ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  a month ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  a month ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  a month ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  a month ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  a month ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  a month ago