പ്ലാസ്റ്റിക് ഷ്രഡിങ് മെഷീന് പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടി
അന്നമനട: ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രഡിങ് മെഷീന് അറ്റകുറ്റപണി നടത്തി പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടി. പ്രളയത്തില്‍ പ്ലാസ്റ്റിക് ഷ്രഡിങ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം തടസപ്പെട്ട നിലയിലാണ് . സംസ്കരണത്തിനായി കൊണ്ട് വന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തോതില്‍ സംസ്കരണ യൂനിറ്റിന് മുന്നില്‍ കുന്നുകൂടി കിടക്കുകയാണ്. നനഞ്ഞവ സംസ്കരിക്കാന്‍ കഴിയാത്തതിനാല്‍ ഇവ ഇവിടെ നിന്നു നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി നമ്പൂതിരി പറഞ്ഞു.
ആലുവയിലുള്ള കമ്പനിയാണ് അറ്റകുറ്റപണി നടത്തുന്നത്. വെള്ളം കയറിയതിനാല്‍ മോട്ടോറുകള്‍ തകരാറിലായിട്ടുണ്ട്. മോട്ടോര്‍ വൈന്റ് ചെയ്ത് പ്രവര്‍ത്തന ക്ഷമമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു മാസത്തിനകം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് അന്നമനട പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണത്തിനായി ഷ്രഡിങ് മെഷീന് സ്ഥാപിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളായ പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും വീടുകളില്‍ നിന്ന് ശേഖരിച്ച് സംസ്കരിച്ച് റോഡ് ടാറിങിന് ഉപയോഗിക്കുന്ന മെറ്റീരിയലാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതു വഴി അന്നമനട പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം സാധ്യമായിരുന്നു.
പ്ലാസ്റ്റിക് ഷ്രഡിങ് മെഷീന് തകരാറിലായതോടെ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണം തടസപ്പെട്ടത് നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."