HOME
DETAILS

വായന ആഘോഷമാക്കിയ ക്രസന്റ് ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹാദരം

  
backup
October 17, 2018 | 6:38 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%b1

വാണിമേല്‍: വേറിട്ടതും വൈവിധ്യവുമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പുസ്തക വായനയും ലൈബ്രറി പ്രവര്‍ത്തനങ്ങളും കുട്ടികളുടെ ആസ്വാദനതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുത്ത വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹാദരം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ മികവ് സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍നിന്ന് പി.ടി.എ പ്രസിഡന്റ് കല്ലില്‍ മൊയ്തു, പ്രധാനാധ്യാപകന്‍ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ കെ. അദ്‌നാന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മികച്ച ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എജ്യുകെയര്‍ പുരസ്‌കാരം കോഡിനേറ്റര്‍ റഷീദ് കോടിയൂറ സ്വീകരിച്ചു.
കുട്ടികള്‍ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം 'ഫ്‌ളഡിഡ് കയസ്' ജില്ലാ വിദ്യാദ്യാസ സ്റ്റാന്റിഡ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. വാണിമേല്‍ പഞ്ചായത്ത് ഉപഹാരം പ്രസിഡന്റ് ഒ.സി ജയന്‍ വിതരണം ചെയ്തു. അമ്മ വായന മാഗസിന്‍ 'ചൂട്ട്', ക്ലാസ് സഭാ മാഗസിന്‍ 'തൂലിക', എജ്യു കെയര്‍ ആഴ്ചപ്പതിപ്പ് 'സൃഷ്ടി', ഇംഗ്ലീഷ് ക്ലബ് പ്രസിദ്ധീകരിക്കുന്ന 'ഇന്‍ക് ഇന്‍ ഇംഗ്ലീഷ്' മാഗസിന്‍, മുഴുവന്‍ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ തയാറാക്കിയ 31 വായന കുറിപ്പ് പതിപ്പുകള്‍ എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ ലൈബ്രറി നവീകരണ പ്രൊജക്ട് മാനേജര്‍ വി.കെ കുഞ്ഞാലി മാസ്റ്റര്‍ സ്റ്റാഫ് സെക്രട്ടറി പി.പി അമ്മദ് മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു.
അമ്മ വായന പദ്ധതിയിലെ മികച്ച വായനക്കാര്‍ക്കുള്ള ഉപഹാരം പ്രിന്‍സിപ്പല്‍ എന്‍.കെ മൂസ മാസ്റ്റര്‍ വിതരണം ചെയ്തു. പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌പോണ്‍സര്‍ ചെയ്ത മുഴുവന്‍ കുട്ടികള്‍ക്കുമുള്ള ലൈബ്രറി പുസ്തകങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. എസ്.എസ്.എ ഡി.പി.ഒ എം. ജയകൃഷ്ണന്‍, എജ്യു കെയര്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. യു.കെ അബ്ദുല്‍ നാസര്‍, ബ്ലോക്ക് പഞ്ചായത്തംഗം തെങ്ങലക്കണ്ടി അബ്ദുല്ല, മാനേജ്‌മെന്റ് പ്രസിഡന്റ് കുന്നുമ്മല്‍ അബ്ദുല്ല ഹാജി, അഷ്‌റഫ് കൊറ്റാല, എം.കെ മജീദ്, സി. സാബിറ ടീച്ചര്‍, ടി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എം. വാണിമേല്‍, ടി. ആലിഹസ്സന്‍, ശഫീഖ് വാച്ചാല്‍. ടി.പി അബ്ദുല്‍ കരീം മാസ്റ്റര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  21 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  21 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  21 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  21 days ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  21 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  21 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  21 days ago
No Image

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം നൽകി മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  21 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  21 days ago