ഇറാനില്‍ രണ്ടിടങ്ങളിലായി വെടിവയ്പ്പ്; 12 മരണം, നിരവധി പേര്‍ക്ക് പരുക്ക്
ടെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിനുള്ളിലും ഖുമൈനിയുടെ സ്മാരകമന്ദിരത്തിലും നടന്ന വെടിവയ്പ്പില്‍ 12 മരണം. പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും സ്മാരക മന്ദിരത്തിലെ തോട്ടക്കാരനുമാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഒരു എ.കെ 47ഉം രണ്ട് പിസ്റ്റളുകളുമായി മൂന്ന് പേരാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയതെന്ന് എം.പി ഇല്‍യാസ് ഹസ്‌റത്തി പറഞ്ഞതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍സ്, മെഹര്‍ എന്നീ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും വെടിവയ്പ് സ്ഥിരീകരിച്ചു.
വെടിവയ്പ്പ് ആരംഭിച്ച ഉടന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ വാതിലുകള്‍ അടച്ചതായും ഒരു അക്രമിയെ കീഴ്‌പെടുത്തിയതായും ഇസ്‌ന വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.
#BreakingNews: Shooting occurs in #Iran's Parliament, one injured so far
— Tasnim News Agency (@Tasnimnews_EN) June 7, 2017
പാര്‍ലമെന്റിനുള്ളിലെ വെടിവെയ്പിനെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒരു അക്രമി മാത്രമാണുണ്ടായിരുന്നതെന്നും ഇയാളുടെ വെടിവെയ്പില്‍ ഒരു സുരക്ഷാ ജീവനക്കാരന്റെ കാലിന് പരുക്കേറ്റതായിട്ടുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാലിന് വെടിവെച്ച് ഭീതിപരത്തിയ ശേഷം ഇയാള്‍ പുറത്തേക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്.
#BREAKING: Shooting inside #Iran's parliament. One security guard reportedly injured.
— Iranian Diplomacy EN (@irdenglish) June 7, 2017
ഇറാന്റെ ആത്മീയ നേതാവായ ആയത്തുള്ള ഖുമൈനിയുടെ സ്മാരക മന്ദിരത്തിനു നേരെയും വെടിവെപ്പുണ്ടായി. ആയുധധാരിയായ ഒരാളാണ് ഇവിടെ അക്രമണം അഴിച്ചു വിട്ടത്. നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവിടെ ചാവേറാക്രമണമാണുണ്ടായതെന്നും ചാവേര്‍ വനിതയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."