HOME
DETAILS

മൃഗീയ ഭൂരിപക്ഷം രാജീവ്ഗാന്ധി രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഉപയോഗിച്ചിട്ടില്ല; വിമര്‍ശനവുമായി സോണിയാ ഗാന്ധി

  
backup
August 23, 2019 | 3:23 AM

rajiv-gandhi-got-full-majority-in-1984-never-used-powers-to-spread-fear-sonia-gandhi12

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ മൃഗീയ ഭൂരിപക്ഷം രാജീവ് ഗാന്ധി രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

'1984ല്‍ രാജീവ് ഗാന്ധിയും ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയിരുന്നു. പക്ഷേ, അദ്ദേഹം ജനങ്ങളുടെ സ്വാതന്ത്ര്യമോ രാജ്യത്തെ ജനാധിപത്യമോ കവര്‍ന്നെടുക്കുന്ന തരത്തില്‍ ഒരിക്കലും അധികാരത്തെ ഉപയോഗിച്ചിട്ടില്ല'- സോണിയ പറഞ്ഞു.

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ തകര്‍ക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല. അധികാരം ഭീതി പടര്‍ത്താനുള്ളതല്ല. ജനാധിപത്യമൂല്യങ്ങളെ നശിപ്പിക്കുന്നവര്‍ക്കെതിരെ എഴുന്നേറ്റ് നിന്ന് പോരാടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സോണിയ പറഞ്ഞു.

വിഭാഗീയത പടര്‍ത്തി ഇന്ത്യയെന്ന ആശയത്തെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടം തുടരണം. അതിന് മുദ്രാവാക്യങ്ങളോ പഴയ കാലത്തെക്കുറിച്ചുള്ള അഭിമാനമോ മാത്രം പോരാ, കഠിനാധ്വാനവും ഉറച്ച മനസും വേണമെന്നും സോണിയ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  2 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  3 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  3 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  3 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  3 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  3 days ago