ഇന്ത്യ-പാക് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് സഊദി, യു.എ.ഇ ശ്രമം
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി സഊദി, യു എ ഇ രാജ്യങ്ങള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളിലെയും വിദേശ കാര്യ മന്ത്രിമാര്‍ പാകിസ്ഥാനിലേക്ക് തിരിച്ചതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച്ച പാക്കിസ്ഥാനിലെത്തിയ ഇരു രാഷ്ടങ്ങളിലെയും വിദേശ കാര്യ മന്ത്രിമാര്‍ പാക് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഊദി വിദേശ കാര്യ സഹ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, യു എ ഇ വിദേശ കാര്യ മന്ത്രിയും അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ പാകിസ്ഥാനിലെത്തിയതായി പാകിസ്ഥാന് വിദേശ കാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശി പറഞ്ഞു.
ഇവിടെയെത്തുന്ന അറബ് രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാര്‍ കശ്മീരില്‍ അരങ്ങേറുന്ന ദൈനംദിന അതിക്രമങ്ങളും മാനുഷിക പ്രതിസന്ധിയും മൂലം അതീവ ഗുരുതരമായ കശ്മീരിലെ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, പാകിസ്ഥാനുമായയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സഊദി, യു എ ഇ രാജ്യങ്ങള്‍ ഇന്ത്യയുമായി ഏത് നിലയിലായിരിക്കും ചര്‍ച്ചകള്‍ നടത്തുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."