ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലിസാധ്യത ആരായണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സൗദി അറേബ്യയിലെയും യമനിലെയും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഗള്‍ഫില്‍ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ അടിയന്തിരമായി ആരായണമെന്ന് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജിന് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതിനുവേണ്ടി ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ ഒരു യോഗം കേന്ദ്ര മന്ത്രി തന്നെ വിളിച്ചു കൂട്ടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളി വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, സി.കെ മേനോന്‍ തുടങ്ങിയവര്‍ ഗള്‍ഫിലെ ജോലി നഷ്ടപ്പെവരെ സഹായിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ സ്വകാര്യ ആശുപത്രികളില്‍ മലയാളി നഴ്‌സുമാര്‍ക്ക് ജോലി ലഭ്യമാക്കാനും കഴിയും. സൗദിയിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി ഭക്ഷണവും സൗകര്യങ്ങളും മുടങ്ങാതെ നല്‍കുക, എത്രയും വേഗം ശമ്പളകുടിശിക ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, ജോലി നഷ്ടപ്പെട്ടവര്‍ക്ക് മറ്റ് സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ നിയമതടസങ്ങള്‍ മാറ്റുക, അവര്‍ക്കെതിരേ എന്തെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുക, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് പാസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
2013-ല്‍ നിതാഖത്ത് പ്രശ്‌നം ഉണ്ടായപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിയ പുനരധിവാസ ശ്രമങ്ങളോട് സൗദി ഗവണ്‍മെന്റ് പൂര്‍ണമായും സഹകരിച്ചുവെന്നും ഉന്നതതലത്തില്‍ ഇടപെട്ടാല്‍ സൗദി ഗവണ്‍മെന്റിന്റെ സഹകരണം ലഭിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."